• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനഞ്ചുകാരിയെ സ്‌കൂളില്‍വച്ച് നിരവധി തവണ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍

പതിനഞ്ചുകാരിയെ സ്‌കൂളില്‍വച്ച് നിരവധി തവണ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍

പെണ്‍കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

  • Last Updated :
  • Share this:
    മുംബൈ: പെണ്‍കുട്ടിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ പ്യൂണ്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനത്തിലാണ് സംഭവം. പെണ്‍കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ സ്‌കൂളില്‍ വിവരമറിയച്ചതോടെയാണ് സംഭവം പുറത്തായത്.

    തുടര്‍ന്ന് പ്യൂണ്‍ സ്‌കൂളില്‍ വരാതായി. പിന്നീട് ഗംദേവി പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ പരാതിയും നല്‍കി. പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നും പെണ്‍കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നുവെന്ന് കണ്ടെത്തി.

    Also Read-അഭിനയ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ

    പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 28കാരനായ പ്യൂണിനെതിരെ കേസെടുത്തത്. വെള്ളിയാഴ്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്യൂണ്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: