• HOME
  • »
  • NEWS
  • »
  • crime
  • »
  • യുകെജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

യുകെജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന യുകെജി വിദ്യാർത്ഥിനിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു

  • Last Updated :
  • Share this:
    നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിയായ 50 കാരനായ സർക്കാർ സ്‌കൂൾ അധ്യാപകനാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി സെപ്റ്റംബർ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് അറിയിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ഉലഗംപട്ടി ഗ്രാമത്തിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ കാമരാജാണ് റിമാൻഡിലായത്.

    തിരുവണ്ണാമലയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന യുകെജി വിദ്യാർത്ഥിനിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യ പ്രഭാവതി ചെത്പേട്ടിനടുത്ത് ഗംഗൈസൂദാമണി ഗ്രാമത്തിൽ 1500-ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലെ അധ്യാപികയായതിനാൽ പതിവായി അവിടെ എത്താറുണ്ടായിരുന്നുവെന്നും പിന്നീട് പെൺകുട്ടിയെ ചോക്ലേറ്റ് നൽകി വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. .

    കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടപ്പോൾ മാതാപിതാക്കൾ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സർക്കാർ ആശുപത്രിയിലും കൊണ്ടുപോയതായി പോലീസ് പറഞ്ഞു. തുടർന്ന് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

    ഇതേത്തുടർന്ന് തിരുവണ്ണാമലൈ ശിശുക്ഷേമ ഓഫീസറും പോലീസും സ്‌കൂളിൽ പരിശോധന നടത്തുകയും അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. പോലൂർ വനിതാ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തതായി എസ്.പി കെ കാർത്തികേയൻ പറഞ്ഞു. പ്രതിയെ ഓഗസ്റ്റ് 28 ന് കസ്റ്റഡിയിലെടുത്തു.

    Also Read- ബന്ധുവായ 79 കാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച ശേഷം മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

    കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) ഉൾപ്പടെ നിരവധി വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാമരാജിനൊപ്പം അറസ്റ്റിലായത് സ്കൂളിന്‍റെ അഡ്മിനിസ്ട്രേറ്ററാണ്.
    Published by:Anuraj GR
    First published: