കണ്ണൂർ: കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി. സ്കൂൾ അധ്യാപകനാണ് ഇയാള്‍.
വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയരാക്കിയപ്പോഴായിരുന്നു സംഭവം പുറത്തുവന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ നാല് വർഷമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.
Also Read-കോഴിക്കോട് ജ്യൂസില്‍ ലഹരിമരുന്ന് നല്കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി
കഴിഞ്ഞ കുറേ നാളുകളായി വിദ്യാർഥിനികളെ സ്കൂളിൽ വെച്ച് തന്നെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.
തളിപ്പറമ്പ് പോലീസിന് ലഭിച്ച അഞ്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇയാൾക്കെതിരെ ഇതുവരെ 17 പരാതികൾ പോലീസിൽ ലഭിച്ചതായാണ് വിവരം. കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.