നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Harassment | ക്ലാസെടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

  Sexual Harassment | ക്ലാസെടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

  ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   ചെന്നൈ: തമിഴ്നാട്(Tamil Nadu) രാമനാഥപുരത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം (Sexual harassment) നടത്തിയ അധ്യാപകനെ(Teacher) അറസ്റ്റ്(Arrest) ചെയ്തു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കെതിരെ 15 വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

   ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആരോപണം ഉന്നയിച്ചത്. ക്ലാസ് എടുക്കുമ്പോള്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തുന്നു, ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും സ്‌കൂള്‍ സമയത്തിന് ശേഷം അനാവശ്യമായി ഫോണ്‍ ചെയ്യുകയും ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടു.

   ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ പരാതിപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പോലീസ് ഞായറാഴ്ച പിടികൂടിയത്.

   ഗണിത അധ്യാപകന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

   Also Read-Arrest | പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍; മാതാപിതാക്കള്‍ അറസ്റ്റില്‍

   12 years in Jail | 12 വയസുകാരിയെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ

   പാലക്കാട്: 12 വയസുകാരിയെ തട്ടി കൊണ്ട് പോയി ബലാത്സംഗം (Rape) ചെയ്ത പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ. പാലക്കാട് (Palakkad) ശ്രീകൃഷ്ണപുരം സ്വദേശി ജയചന്ദ്രൻ (57) നാണ് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1997 മെയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

   പെൺകുട്ടിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വർഷങ്ങൾക്കു ശേഷമാണ് പ്രതിയെ പിടികൂടാനായത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വീണ്ടും നീണ്ടുപോയതോടെയാണ് ശിക്ഷ വിധിക്കുന്നത് വർഷങ്ങൾ വൈകിയത്.
   Published by:Jayesh Krishnan
   First published: