നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ലൈംഗിക പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകൻ അറസ്റ്റിൽ

    ലൈംഗിക പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകൻ അറസ്റ്റിൽ

    ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ പേരെഴുതി വെച്ചാണ് വിദ്യാർഥിനി ജീവനൊടുക്കിയത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോ​യ​മ്പ​ത്തൂ​ർ: അധ്യാപകന്റെ ലൈംഗിക പീഡനം ( Sexually Assaulting ) മൂലം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകൻ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തിയാണ് അറസ്റ്റിലായത്. അധ്യാ​പ​ക​നെ​തി​രേ (Teacher) ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, കു​ട്ടി​യെ ആ​വ​ര്‍​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക എ​ന്നി​വ പ്ര​കാ​ര​വും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​രു​ന്നു. വ്യാ​ഴാ​ഴ്ചയാണ് വിദ്യാർഥിനി ജീ​വ​നൊ​ടു​ക്കി​യ​ത്.

      കോ​യ​മ്പ​ത്തൂ​രി​ലെ ചി​ന്മ​യ വി​ദ്യാ​ല​യ സ്‌​കൂ​ളി​ലെ പ്ലസ് ടു വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു പെൺകു​ട്ടി. ത​ന്നെ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യാണെന്ന് എഴുതിവെച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി സമയത്ത് സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇ‍യാൾ.

      Also Read- വീട്ടിലെ നിധി കണ്ടെത്താൻ നഗ്നയായി മുന്നിലിരിക്കാൻ വീട്ടമ്മയോട് ആവശ്യപ്പെട്ടു; പൂജാരിയും കൂട്ടാളിയും അറസ്റ്റിൽ

      ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭാ​ര്യ​യും ഇ​തേ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​ഭ​വം മ​റ​ച്ചു​വെക്കാ​നാ​ണ് ഇ​വ​രും ശ്ര​മി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യ കു​ട്ടി ത​ന്നെ സ്‌​കൂ​ള്‍ മാ​റ്റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കാ​ര​ണം പ​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​റോ​ട് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ മ​റ്റൊ​രു സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്തു.

      Also Read- മലപ്പുറത്ത് 12 കാരിയെ പീഡിപ്പിച്ച കേസ്: അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി

      പെ​ണ്‍​കു​ട്ടി​ക്ക് പു​തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കൗ​ണ്‍​സി​ലിങ് നൽകിയിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു.

      Also Read- മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഡിജെ പാർട്ടി നടന്ന ഹോട്ടൽ ഉടമ

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

      Also Read- Fake Police Officer| പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി പിടിയിൽ
      Published by:Rajesh V
      First published:
      )}