• HOME
  • »
  • NEWS
  • »
  • crime
  • »
  • എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് അസൈനാർ

  • Share this:
മലപ്പുറം: നിലമ്പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് അസൈനാർ. എട്ടാം ക്ലാസ് വിദ്യാർഥിയെ നിരവധി തവണ ഇയാൾ പീഡനത്തിനിരയാക്കി.

Also Read-സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ്

കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. കുട്ടി പഠനത്തിൽ പിന്നാക്കം പോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയു ചെയ്തു. തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോകേസ് പ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published: