പാലക്കാട് : അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ (school teacher) അബ്ദുല്‍ മനാഫിനെ (46) ആക്രമിച്ച സംഭവത്തില്‍ പൂര്‍വവിദ്യാര്‍ഥി പിടിയില്‍. അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീനെ (20)യാണ് ആക്രമവുമായി ബന്ധപ്പെട്ട് നാട്ടുകല്‍ പൊലീസ് (Police) അറസ്റ്റ് ചെയ്ത്.
ബുധനാഴ്ചരാത്രി പത്തോടെയാണ് നിസാമുദീന്‍ അധ്യാപകനെ ആക്രമിക്കുന്നത്. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെ മുന്നില്‍ നിന്നിരുന്ന അധ്യാപകനെ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് നിസാമുദീന്‍ തലയ്ക്ക് അടിക്കുയായിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണ് പൊലീസ് പറഞ്ഞു. സി.ഐ. സിജോവര്‍ഗീസിന്റെ
നേത്യത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മഞ്ചേരിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേ സമയം
സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ ആലുംമുക്ക്, ചരുവിള പുത്തൻ വീട്ടിൽ അരുണാചലം ആചാരിയുടെ മകൻ കൊച്ച് അമൽ എന്ന് വിളിക്കുന്ന അമലിനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാലരയോടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെയാണ് അമൽ ആക്രമിച്ചത് (Harrasment). ഇടവട്ടം, പൊരിക്കൽ ജംഗ്ഷനിൽ വച്ച് പെൺകുട്ടിയെ തടഞ്ഞു നിർത്തി അമൽ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ എഴുകോൺ പൊലീസിൽ പരാതി നൽകി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. എഴുകോൺ ഐ.എസ്.എച്ച് .ഒ. ശിവപ്രകാശ്, എസ്. ഐ. അനീസ്, എ.എസ്ഐ അലക്സ്, എസ്സ്.സി.പി.ഒ. പ്രദീപ് കുമാർ, ഗിരീഷ് കുമാർ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കായികാധ്യാപകന് അറസ്റ്റില്‍. ഇടുക്കി വഴിത്തലയിലാണ് സംഭവം. കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് പിടിയിലായത്. ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. പോക്സോ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.