• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ കോളജ് അധ്യാപകനും പ്രൊഫസറും അറസ്റ്റില്‍

Arrest| വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ കോളജ് അധ്യാപകനും പ്രൊഫസറും അറസ്റ്റില്‍

രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് സംഭവം നടന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പെച്ചെന്നാരോപിച്ച്‌ ചെന്നൈയില്‍ സ്‌കൂള്‍ അധ്യാപകനും (School Teacher) കോളജ് പ്രൊഫസറും (College Professor) അറസ്റ്റിലായി. രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല ഫോട്ടോയും വീഡിയോകളും അയച്ച സംഭവത്തിലാണ് 40 കാരനായ ഗണിത അധ്യാപകന്‍ അറസ്റ്റിലായത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമാണ് (Pocso case) ഇയാള്‍ക്കെതിരെ കേസെടുത്തത്. സ്‌കൂള്‍ മാനേജ്മെന്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് തിരുമംഗലം വനിത പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

    Also Read- Arrest| ജ്യൂസ് നല്‍കി 'വിശുദ്ധ ഭസ്മം' വാങ്ങാനെത്തിയ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ആള്‍ദൈവം അറസ്റ്റില്‍

    ചെന്നൈയിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുകയും ക്ലാസില്‍ മോശം പരാമര്‍ശം നടത്തുകയും ചെയ്ത സംഭവത്തിലാണ് പ്രൊഫസര്‍ അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാത്രി കോളജില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

    ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍

    തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായ (Secretariat Staff) ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. ഇരുമ്പില്‍ തവരവിള സ്വദേശി റോബര്‍ട്ടിനെ(52)യാണ് നെയ്യാറ്റിന്‍കര പൊലീസ് (Neyyattinkara) അറസ്റ്റ് ചെയ്തത്.

    Also Read- കുണ്ടറ രാധിക കൊലപാതകം: പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തിയെന്ന് സൂചന

    സെക്രട്ടേറിയറ്റ് ജീവനക്കാരനായ റോബര്‍ട്ട് ഇരുമ്പിലിന് സമീപം സ്പെഷ്യല്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാന്‍ എത്തുന്ന ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയെ ആണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നെയ്യാറ്റിന്‍കര നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവര്‍ നെയ്യാറ്റിന്‍കര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

    Also Read- പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത
    Published by:Rajesh V
    First published: