സിദ്ദി/ ദമോ/ മോ: ഉന്നാവിലെയും ഹൈദരാബാദിലെയും ബലാത്സംഗക്കേസുകളിൽ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോൾ മധ്യപ്രദേശിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത. മധ്യപ്രദേശിലെ സിദ്ദി ജില്ലയിൽ സ്കൂൾ അധ്യാപിക കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇതിനിടെ, പീഡനത്തിന് ഇരയായ 17 വയസുള്ള പെൺകുട്ടി ദമോഹ് ജില്ലയിൽ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ചയാണ് ഈ രണ്ട് സംഭവവും നടന്നത്.
ഇതിനിടെ, ഇൻഡോറിൽ നാലു വയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ പൊലീസ് കോടതിയിലേക്ക് കൊണ്ടു വരുമ്പോൾ അഭിഭാഷകർ മർദ്ദിച്ചു.
വൈകുന്നേരം അഞ്ചുമണിക്ക് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന അധ്യാപിക പീഡനത്തിന് ഇരയായത്. സമീപത്തുള്ള ഫാം ഹൗസിലെത്തിച്ചാണ് പ്രദേശവാസികൾ അധ്യാപികയെ ബലാത്സംഗം ചെയ്തത്. അധ്യാപിക ബോധരഹിതയായതിനെ തുടർന്ന് പ്രതികൾ പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ യുവതി കാര്യങ്ങൾ അവതരിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഉടൻ തന്നെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിലെ നാല് പ്രതികൾക്കുമെതിരെ സ്റ്റേഷനിൽ നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പീഡനത്തിന് ഇരയായതിനെ തുടർന്നാണ് 17കാരി വ്യാഴാഴ്ച കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. നാട്ടിൽ തന്നെയുള്ള പുരുഷൻമാരാണ് ഈ പെൺകുട്ടിയെ പീഡിപ്പിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.