നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO case | ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

  POCSO case | ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

  രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് സംഭവം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാജസ്ഥാനിലെ (Rajasthan) കരൗലി ജില്ലയിൽ (Karauli district) പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ (Minor student) പീഡിപ്പിച്ച (Rape) സ്കൂൾ അധ്യാപകൻ (School Teacher) അറസ്റ്റിൽ (arrest). ആറാം ക്ലാസിൽ പഠിക്കുന്ന 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ചയാണ് സംഭവം.

   സ്കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താതിനെ തുടർന്ന് കുട്ടിയുടെ അമ്മ സ്കൂളിലേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. സ്കൂളിലെ ഒരു ക്ലാസ്മുറിയിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു. എന്നാൽ ഈ മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന അമ്മ അധ്യാപകൻ കുട്ടിയെ ഉപദ്രവിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ അമ്മയെ കണ്ട പ്രതി ക്ലാസ്മുറിയിൽ നിന്നും അതിവേഗം ഇറങ്ങിയോടുകയായിരുന്നു.

   പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറയുകയും തുടർന്ന് അവർ പോലീസിൽ അധ്യാപകനെതിരെ പരാതി നൽകുകയുമായിരുന്നു. പോലീസ് പ്രതിയെ പിടികൂടുകയും ഐപിസി സെക്ഷൻ 376, പോക്‌സോ ആക്ട് (POCSO Act) എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

   രാജസ്ഥാനിൽ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വർധിച്ചു വരുന്നതായാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണയാണ് സ്കൂൾ പെൺകുട്ടികൾക്കെതിരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്.

   Pocso Case| ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മൂന്ന് യുവാക്കൾക്കെതിരെ കേസ്

   കാസർകോട്: ഇൻസ്റ്റഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്ന് യുവാക്കൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

   കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിനിയാണ് പരാതിക്കാരി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്‌കൂൾ അധ്യാപിക നടത്തിയ കൗൻസിലിങ്ങിലൂടെയാണ് പീഡിപ്പിച്ചെന്ന വിവരം വെളിപ്പെടുത്തിയത്.

   Also Read- പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെ കറിക്കത്തി വീശി പ്രതിരോധിച്ച് 61കാരി: ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

   തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിന് വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഡി വൈ എസ് പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

   Also Read- Bindu Ammini| ബിന്ദു അമ്മിണിയെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്; മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്‌
   Published by:Naveen
   First published: