പതിനേഴുകാരനായ സ്കൂൾ വിദ്യാർത്ഥിയുമായി സെക്സ്; 40കാരിയായ സ്കൂൾ കൗൺസലറുടെ ലൈസന്‍സ് റദ്ദാക്കി
പലതവണ വിദ്യാർഥിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തി.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: October 16, 2020, 11:21 AM IST
സ്കൂള്‍ വിദ്യാർഥിയുമായി സെക്സിലേർപ്പെടുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ 40കാരിയായ കൗൺസലിംഗ് തെറാപ്പിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി. പ്രതി കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അവരുടെ കൗൺസലിംഗ് ലൈസൻസ് റദ്ദ് ചെയ്തു. അമേരിക്കയിലെ ന്യൂജേഴ്സി സ്കൂളിലെ കൗൺസലർ ടാര കർഡിനാലെയാണ് കോടതിയിൽ കുറ്റസമ്മതം നടത്തിയത്.
Also Read- കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ VHSE വെബിനാർ; ക്ലാസെടുത്തത് കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളിലെ പ്രതി പരാമസിലെ ന്യൂ അലയൻസ് അക്കാദിമിയിലെ തെറാപ്പിസ്റ്റായിരുന്നു ടാര. കൗൺസിലിംഗിനിടെ ഇവർ വിദ്യാർഥിയെ ചുംബിക്കുകയും പിന്നീട് പലതവണ വിദ്യാർഥിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്തു. പിന്നാലെ രണ്ടുതവണ തന്റെ വീട്ടിൽവെച്ച് വിദ്യാർഥിയുമായി സെക്സിലേർപ്പെടുകയും ചെയ്തു. ഇക്കാര്യം വിദ്യാർഥിയും പൊലീസിനോട് സമ്മതിച്ചു. തന്റെ കൗൺസലിംഗ് ലൈസൻസ് പുനഃസ്ഥാപിച്ചു നൽകിയാൽ കുറ്റംസമ്മതിക്കാമെന്ന് നേരത്തെ ടാര പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജനുവരിയിലാണ് ഇവർ അറസ്റ്റിലായത്.
Also Read- അച്ഛൻ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പിതൃസഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; പീഡനം ഏഴാം വയസു മുതൽ
എന്നാൽ അന്തിമ ഉത്തരവ് പ്രകാരം സാമൂഹിക സേവനം ചെയ്യുന്നതിനുണ്ടായിരുന്ന അവരുടെ ലൈസൻസ് പൂർണമായും റദ്ദാക്കി. ന്യൂജേഴ്സിയിൽ സാമൂഹ്യ സേവനത്തിനായി അപേക്ഷിക്കുന്നതിനും വിലക്കുണ്ട്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മാർച്ച് അഞ്ചിന് കൗൺസലറുടെ ലൈസൻസ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.
Also Read- സുഹൃത്തിനെ കൊലപ്പെടുത്തി ഗർഭസ്ഥശിശുവിനെ പുറത്തെടുത്തു; യുവതി അറസ്റ്റിൽ
സേവനത്തിനിടെ കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റം മാത്രമല്ല, കൗൺസലിംഗുമായി ബന്ധപ്പെട്ട അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്നും അറ്റോർണി ജനറൽ ഗുർബിർ ഗ്രെവാൽ വ്യക്തമാക്കി. മാനസികാരോഗ്യ വിദഗ്ധരുടെ നിസ്വാർത്ഥ സേവനത്തെ തന്നെ അപമാനിക്കുന്നതാണ് കൗൺസലറുടെ നടപടിയെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.
18വയസിൽ താഴെയുള്ള വിദ്യാർഥിയുമായി കർഡിനാലെ ലൈംഗികബന്ധത്തിലേർപ്പെടുന്നുവെന്നത് സംബന്ധിച്ച ചില വിവരങ്ങൾ പരാമസ് പൊലീസിന് 2019 ഡിസംബർ 29നാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കർഡിനാലെയെ ജനുവരി 10ന് അറസ്റ്റ് ചെയ്തു. രണ്ടുതവണ വീട്ടിൽവെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടുവെന്ന് വിദ്യാർഥി കോടതിയിൽ പറഞ്ഞു.
Also Read- കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ VHSE വെബിനാർ; ക്ലാസെടുത്തത് കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളിലെ പ്രതി