നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'സത്യം മൂടിവയ്ക്കാൻ കഴിയാത്ത ശവക്കല്ലറകൾ'; മിസ് കുമാരി മുതൽ കൂടത്തായി വരെ

  'സത്യം മൂടിവയ്ക്കാൻ കഴിയാത്ത ശവക്കല്ലറകൾ'; മിസ് കുമാരി മുതൽ കൂടത്തായി വരെ

  കൂടത്തായി പരമ്പരക്കൊല ചർച്ചയാകുന്നതിന് എത്രയോ മുമ്പ് തന്നെ കേരളത്തെ നടുക്കിയ പല കൊലക്കേസുകളിലും ശവക്കല്ലറ തുറന്നുള്ള മൃതദേഹാവശിഷ്ട പരിശോധന അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ട്... ശവക്കല്ലറ തുറന്നുള്ള മൃതദേഹാവശിഷ്ട പരിശോധനയെക്കുറിച്ചും അതിന്‍റെ ചരിത്രത്തിലേക്കും...

  miss kumari-death case

  miss kumari-death case

  • Share this:
  സ്വർണപാത്രം കൊണ്ട് മറച്ചു വച്ചാലും സത്യം പുറത്ത് വരുക തന്നെ ചെയ്യുമെന്ന് ഒരു ചൊല്ലുണ്ട്. അതുപോലെയാണ് ശക്കല്ലറകളിൽ ഒളിപ്പിച്ച സത്യങ്ങളുടെ കാര്യവും. ശവക്കല്ലറകൾക്ക് സത്യം മൂടി വയ്ക്കാനോ കള്ളം മറച്ചുവയ്ക്കാനോ കഴിയുകയില്ലെന്ന് തെളിയിക്കുന്ന കുറ്റാന്വേഷണ ശാസ്ത്ര രീതിയാണ് എക്സ്ഹ്യുമേഷൻ ( EXHUMATION)

  കൂടത്തായി പരമ്പരക്കൊല ചർച്ചയാകുന്നതിന് എത്രയോ മുമ്പ് തന്നെ കേരളത്തെ നടുക്കിയ പല കൊലക്കേസുകളിലും ശവക്കല്ലറ തുറന്നുള്ള മൃതദേഹാവശിഷ്ട പരിശോധന അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ട്.

  പ്രധാനമായും മൂന്ന് സാഹചര്യങ്ങളിലാണ് ശവക്കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ അന്വേഷണ സംഘം തയ്യാറാകുന്നത്.

  1) രഹസ്യമായി നടന്ന കൊലപാതകങ്ങൾ
  2) ശവമടക്ക് കഴിഞ്ഞ ശേഷം ദുരൂഹത ആരോപിക്കപ്പെടുന്ന മരണങ്ങൾ
  3) മരിച്ചത് ആരാണെന്ന് അറിയാൻ

  ക്രമിനൽ നടപടി ക്രമത്തിലെ ( CRPC) 176 ആം വകുപ്പ് അനുസരിച്ച് എക്സികൂട്ടീവ് മജിസ്ട്രേറ്റിന്റെ (ജില്ലാകളക്ടർ, എഡിഎം, ആർ‍ഡിഒ, തഹസീൽദാർ, ഡെപ്യൂട്ടി തഹസീൽദാർ) അനുമതിയോടെയാണ് ശവക്കല്ലറകൾ തുറന്ന് മൃതദേഹം പുറത്ത് എടുക്കേണ്ടത്. ഇന്ത്യൻ തെളിവു നിയമത്തിലെ (Evidence Act) 27 ആം വകുപ്പ് അനുസരിച്ച് പ്രതി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലും കല്ലറകൾ തുറന്ന് പരിശോധന നടത്താറുണ്ട്.

  ഏറ്റവും കൃതതയോടെ ചെയ്യേണ്ട ജോലിയാണ് ശവക്കല്ലറ തുറന്ന് മൃതദേഹ അവശിഷ്ടം ശേഖരിക്കലും അതിന്റെ പരിശോധനയും. പലപ്പോഴും അസ്ഥി മാത്രമാകും അന്വേഷണ സംഘത്തിന് ലഭിക്കുക. അസ്ഥികൾ ക്രമം അനുസരിച്ച് ശേഖരിക്കാൻ ഫോറൻസിക് സർജന്റെയോ സർക്കാർ ഡോക്ടറുടെയോ സാന്നിധ്യം അനിവാര്യമാണ്. അസ്ഥികളിൽ നിന്ന് മരിച്ച വ്യക്തിയുടെ ലിംഗം (ആണോ പെണ്ണോ) പ്രായം, ഉയരം, മരണ സമയം, മരണ കാരണം, പരുക്കുകൾ എന്നിവ കണ്ടെത്താൻ കഴിയും.

  ഈ അടുത്ത് മൂന്ന് സംഭവങ്ങളിലാണ് അന്വേഷണ സംഘം ശവക്കുഴികൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചത്.

  1) കൂടത്തായി പരമ്പരക്കൊലക്കേസ്
  2) ഭരതന്നൂർ ആദർശ് കൊലക്കേസ്
  3) ബാവ യൂസഫ്

  1950 കളിലെ പ്രശസ്ത നടിയായിരുന്ന മിസ് കുമാരിയുടെ ആക്സ്മിക മരണം സംബന്ധിച്ച് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ കല്ലറ തുറന്ന് മൃതദേഹാവശിഷ്ടം പരിശോധിച്ചിരുന്നു. 1969 ലായിരുന്നു നടിയുടെ മരണം. ഒരു കൊല്ലത്തിന് ശേഷം ഭരണങ്ങാനത്തെ കല്ലറയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. മിസ് കുമാരിയെന്ന ത്രേസ്യാമ്മയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രേത വിചാരണയ്ക്ക് ശേഷം നടന്ന പോസ്റ്റുമോർട്ടത്തിൽ കീടനാശിനി വിഭാഗത്തിൽപ്പെട്ട ഓ‌‌‌‌ർഗാനോ ഫോസ്ഫറസ് എന്ന കൊടിയ വിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിനെ സംബന്ധിച്ച് പിന്നീട് അന്വേഷണം നടന്നില്ലെന്ന് അന്നത്തെ അന്വേഷണ സംഘത്തിലുള്ളവർ ഓർക്കുന്നു.

  കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ സമാനമായ പരിശോധനകൾ അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് കിളിമാനൂർ രാധാകൃഷ്ണൻ കൊലക്കേസ്.
  (തുടരും)
  First published:
  )}