• HOME
  • »
  • NEWS
  • »
  • crime
  • »
  • MDMA | കണ്ണൂർ മയക്കുമരുന്ന് കേസിൽ SDPI പ്രവർത്തകനും ഭാര്യയും അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ആറ് പേർ

MDMA | കണ്ണൂർ മയക്കുമരുന്ന് കേസിൽ SDPI പ്രവർത്തകനും ഭാര്യയും അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ആറ് പേർ

ഒരു ഗ്രാം എംഡിഎംഎ 1500 രൂപയ്ക്കാണ് സംഘം ആവശ്യക്കാർക്ക് നൽകിയിരുന്നത്. കേസിലെ മുഖ്യപ്രതി നിസാം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം

mdma

mdma

  • Share this:
    കണ്ണൂർ: ഒന്നര കോടിയോളം വില വരുന്ന എം ഡി എം എ (MDMA) മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ എസ് ഡി പി ഐ (SDPI) പ്രവർത്തകനും ഭാര്യയും അറസ്റ്റിലായി. മരക്കാകണ്ടി ചെറിയ ചിന്നപ്പന്‍റവിട സി സി അൻസാരി(35), ഭാര്യ ശബ്ന(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരുൾപ്പടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാർച്ച് പതിനാറിന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്‍റെ മയക്കുമരുന്ന് വിൽപന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബിനെയും(35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആറു പേരൊണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

    നിസാം അബ്ദുൾ ഗഫൂറിന് പുറമെ കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബർക്കീസ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ഒരു ഗ്രാം എംഡിഎംഎ 1500 രൂപയ്ക്കാണ് സംഘം ആവശ്യക്കാർക്ക് നൽകിയിരുന്നത്. നിസാം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. ഈ കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കണ്ണൂർ എസിപി പി.പി സദാനന്ദൻ പറഞ്ഞു. ഇവർക്ക് മയക്കുമരുന്ന് ലഭ്യമാക്കിയിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ബംഗളുരുവിൽ പിടിയിലായതായി റിപ്പോർട്ടുണ്ട്.

    ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി കടത്ത്: രണ്ടുപേർ അറസ്റ്റിൽ 

    ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്നുകൾ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാഴക്കാല പുറ്റിങ്ങൽപ്പറമ്പിൽ വീട്ടിൽ അജ്മൽ, വാഴക്കാല പാപ്പാളി വീട്ടിൽ സവിൻ പാപ്പാളി എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എം.ഡി.എം.എ അങ്കമാലിയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്‍റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് പിടിയിലായ യുവാക്കൾ.

    ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇവരുടെ വിൽപ്പന. അജ്മലാണ് സംഘത്തിലെ പ്രധാനി. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമായാണ് ഇവർ സിന്തറ്റിക്ക് ലഹരിവസ്തുക്കൾ കടത്തുന്നത്. ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.

    Also read: Drug Case | കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസ്; മൂന്നു പേര്‍ അറസ്റ്റില്‍

    ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാർ,  എസ്.ഐമാരായ വി.കെ.പ്രദീപ് കുമാർ,  പി.ബി.ഷാജി,  എ.എസ്.ഐ ഏ.ബി.സിനുമോൻ സി.പി. ഒ മാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

    Summary- An SDPI activist and his wife have been arrested in connection with the seizure of MDMA drugs worth Rs 1.5 crore. Police arrested CC Ansari (35) and his wife Shabna (26) from Chinnappanavida, Marakakandi. Drugs were also recovered from them.
    Published by:Anuraj GR
    First published: