• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചാവക്കാട് കൊലപാതകം; മുഖ്യ ആസൂത്രകനായ SDPI നേതാവ് അറസ്റ്റിൽ

ജൂലൈ 30 നാണ് കോൺഗ്രസ് പ്രദേശിക നേതാവായ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയത്.

news18-malayalam
Updated: September 8, 2019, 8:30 PM IST
ചാവക്കാട് കൊലപാതകം; മുഖ്യ ആസൂത്രകനായ SDPI നേതാവ് അറസ്റ്റിൽ
അറസ്റ്റിലായ കാരി ഷാജി
news18-malayalam
Updated: September 8, 2019, 8:30 PM IST
തൃശൂര്‍ : ചാവക്കാട്ട് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ ആസൂത്രകനായSDPI നേതാവ് അറസ്റ്റിൽ. കൊലപാതക സംഘതലവനായ പുന്ന സ്വദേശി ജമാല്‍ എന്ന  കാരിഷാജി (42) ആണ് അറസ്റ്റിലായത്.

സംഭവത്തിനുശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ പോയ പ്രതിയെ മൊബൈൽ ടവര്‍ ലൊക്കേഷന്‍ വഴിയാണ് കണ്ടെത്തിയതെന്ന്   പൊലീസ് അറിയിച്ചു. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയാസെക്രട്ടറിയാണ് കാരിഷാജി.

ജൂലൈ 30 ന് പുന്ന സെന്ററില്‍ വെച്ചാണ് നൗഷാദിനെ ഷാജിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം  വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതോടെ ആറ്  പ്രതികള്‍ അറസ്റ്റിലായി. 

പ്രത്യേക അന്വേഷണ സംഘം ക്രൈംഡിറ്റാച്ച്‌മെന്റ് എ.സി.പി സി.ഡി ശ്രീനിവാസന്‍, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, ചാവക്കാട് എസ്.എച്ച്. ഒ ജി.ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Also Read പ്രതിയെ രക്ഷപെടുത്താൻ സഹായിച്ചത് SDPI പ്രാദേശികനേതാവെന്ന് സൂചന

First published: September 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...