നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'മുഖ്യമന്ത്രിയെ വധിക്കുമെന്ന്' എസ്.ഡി.പി.ഐയുടെ പേരിൽ ഭീഷണിക്കത്ത്

  'മുഖ്യമന്ത്രിയെ വധിക്കുമെന്ന്' എസ്.ഡി.പി.ഐയുടെ പേരിൽ ഭീഷണിക്കത്ത്

  എസ്ഡിപിഐയുടെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചത് ഡിവൈഎഫ് ഐ ഓഫീസിൽ

  Pinarayi vijayan

  Pinarayi vijayan

  • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധിക്കുമെന്ന് ഭീഷണിക്കത്ത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും ഭീഷണിയുണ്ട്. DYFI സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്നലെ ലഭിച്ച കത്തുകൾക്കൊപ്പമാണ്എസ്.ഡി.പി.ഐയുടെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചത്.

  മുഖ്യമന്ത്രിക്കെതിരേ അസഭ്യ പരാമർങ്ങളും കത്തിലുണ്ട്. റഹീമിനെ അഭിസംബോധന ചെയ്താണ് കത്തെഴുതിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐ യേയും തെറി പറഞ്ഞല്ലെയെന്ന് ചോദിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പിണറായിയെയും റഹീമിനെയും നോക്കി വച്ചിട്ടുണ്ടെന്നും കൊന്നു കളയുമെന്നുമാണ് ഭീഷണി.

  നീ പോയി ഉശിരില്ലാത്ത ബി.ജെ.പിക്കാരോട് വായിട്ടലയ്ക്കണം. ഞങ്ങളോടു വേണ്ട. വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്നും ഇത് ബി ജെ പി- ആർ.എസ്.എസോ അല്ലെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഭീഷണിക്കെതിരേ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുമെന്ന് റഹിം പറഞ്ഞു.

  Also Read യു.എ.പി.എ: ഒരാളെ പ്രതിയാക്കി മുഖം രക്ഷിക്കാൻ നീക്കം നടത്തുന്നതായി താഹയുടെ കുടുംബം
  First published:
  )}