മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. SDPI പ്രവർത്തകനും മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവുമായ നിലമ്പൂർ സ്വദേശി സുനിൽ ആണ് പിടിയിൽ ആയത്. ഒളിവിൽ പോയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് സുനിൽ ആണെന്ന് പോലീസ് പറയുന്നു. കേസിൽ ഒളിവിൽ പോയ ഫാസിലിന്റെയും ബന്ധു കൂടിയാണ് സുനിൽ.
പ്രതികൾക്ക് ഇയാൾ കോയമ്പത്തൂരിൽ പോയാണ് പണം നൽകിയത്. 1 ലക്ഷം രൂപയാണ് സുനിൽ ഇവർക്ക് നൽകിയത്. 50000 രൂപ സംഘത്തിൽപെട്ട അജ്മലിനും 50,000 രൂപ ഫാസിൽ നൽകിയ അക്കൗണ്ട് നമ്പറിലേക്കും അയച്ചു. പ്രതികൾക്ക് സഹായങ്ങൾ ചെയ്യുന്ന കൂടുതൽപേരെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവും എസ്ഡിപിഐയുടെ സജീവ പ്രവർത്തകനുമാണ് സുനിൽ. ഷൈബിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിപ്പിക്കുന്ന നിലമ്പൂരിലെ തുർകിഷ് ബേക്കറി നടത്തുന്നത് സുനിൽ ആണ്.
Also Read-
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന് അഷ്റഫ്മൈസൂര് സ്വദേശി പാരമ്പര്യ വൈദ്യന് ഷാബാ ഷരീഫിന്റെ കൊലപാതക കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാന് (30), കൂത്രാടന്‍ മുഹമ്മത് അജ്മല്‍ ( 30) വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവര്‍ക്കു വേണ്ടിയാണ് പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
മുഖ്യ പ്രതി ഷൈബിന് അഷറഫിന്റെ എല്ലാ കൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികള്‍. കേസില്‍ മൊത്തം ഒമ്പത് പ്രതികളാണുള്ളത്. മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന് അഷ്റഫ്(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
Also Read-
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ കസ്റ്റഡിയിൽഒളിവില് പോയ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നേരത്തെ ഷാബ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പോലീസ് നാവികസേനയുടെ സഹായത്തോടെ ചാലിയാറിൽ രണ്ടുദിവസം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
മൃതദേഹാവശിഷ്ടങ്ങൾ പുഴയിലേക്ക് തള്ളി എന്ന് ഷൈബിൻ അഷ്റഫ് പറഞ്ഞ എടവണ്ണ സീതിഹാജി പാലത്തിനു സമീപ പ്രദേശങ്ങളിലാണ് തെരച്ചിൽ നടത്തിയത്.
2019 ഓഗസ്റ്റിൽ മൈസൂരിൽ നിന്നും തട്ടിക്കൊണ്ടു വന്ന മൂലക്കുരു ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ 2020 ഒക്ടോബറിൽ തടങ്കലിൽ വച്ച് ഷൈബിൻ അഷ്റഫ് മർദിച്ചു കൊന്നു എന്നാണ് കേസിലെ മറ്റൊരു പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി എന്നുമായിരുന്നു നൗഷാദിന്റെ വെളിപ്പെടുത്തൽ.
മൂലക്കുരു ഒറ്റമൂലി മരുന്ന് രഹസ്യം അറിയാൻ വേണ്ടിയാണ് ഷാബ ഷെറീഫിനെ ഒരു വർഷത്തിലധികം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.