നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ക്ലാസ് മുറിയിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം; പത്താംക്ലാസ് വിദ്യാർത്ഥിയെ സഹപാഠി വെടിവെച്ചു കൊന്നു

  ക്ലാസ് മുറിയിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം; പത്താംക്ലാസ് വിദ്യാർത്ഥിയെ സഹപാഠി വെടിവെച്ചു കൊന്നു

  വെടിയൊച്ച മുഴങ്ങിയതോടെ സ്കൂളിലെ വിദ്യാർത്ഥികളെല്ലാം പേടിച്ച് പുറത്തേക്കോടി.

  Representative Image

  Representative Image

  • Share this:
   യുപി: ക്ലാസിലെ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ശിഖർപൂരിലുള്ള സരസ്വതി ഇന്റർ കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

   ബുധനാഴ്ച്ച ക്ലാസ് തുടങ്ങിയപ്പോൾ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സീറ്റിന് വേണ്ടി നടന്ന തർക്കമാണ് കൊലാപതകത്തിൽ കലാശിച്ചത്. പതിനാലുകാരൻ ബാഗിൽ കരുതിയ തോക്കെടുത്ത് സഹപാഠിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ക്ലാസ് ആരംഭിച്ച് രണ്ട് പിരീഡുകൾ കഴിഞ്ഞതിനു ശേഷമായിരുന്നു സംഭവം.

   വെടിയൊച്ച മുഴങ്ങിയതോടെ സ്കൂളിലെ വിദ്യാർത്ഥികളെല്ലാം പേടിച്ച് പുറത്തേക്കോടി. സഹപാഠിയെ വെടിവെച്ച വിദ്യാർത്ഥിയെ അധ്യാപകർ പിന്നീട് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വെടിയുതിർത്ത ശേഷം വിദ്യാർത്ഥി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി മറ്റ് വിദ്യാർത്ഥികൾ പറയുന്നു.

   You may also like:മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് നൂറോളം സത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു; 26കാരൻ പൊലീസ് വലയിൽ

   വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ കയ്യിൽ നിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മാവന്റേതാണ് തോക്ക്. ആർമി ഉദ്യോഗസ്ഥനായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

   വെടിയേറ്റ് പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
   Published by:Naseeba TC
   First published:
   )}