• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അമ്പലവയല്‍ സദാചാര ആക്രമണം; രണ്ടാം പ്രതി അറസ്റ്റില്‍

ഒന്നാം പ്രതി സജീവാനന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.

news18
Updated: August 1, 2019, 12:52 PM IST
അമ്പലവയല്‍ സദാചാര ആക്രമണം; രണ്ടാം പ്രതി അറസ്റ്റില്‍
അറസ്റ്റിലായ കുമാർ
news18
Updated: August 1, 2019, 12:52 PM IST
വയനാട്: അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവതിയേയും യുവാവിനെയും നടുറോഡില്‍ മര്‍ദിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. അമ്പലവയലിലെ ലോഡ്ജ് നടത്തിപ്പുകാരനായ തിരുവനന്തപുരം പപ്പനംകോട് ഇന്‍ട്രസ്ട്രിയല്‍ എസ്റ്റേറ്റ് മുതുവള്ളി മേലേവീട്ടില്‍ വിജയകുമാര്‍
എന്ന കുമാര്‍ (51) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് രാവിലെ അമ്പലവയല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹാജരാക്കി ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ നടത്തിയിരുന്ന ലോഡ്ജിലാണ് യുവതി യുവാവും താമസിച്ചിരുന്നത്. ഒളിവില്‍ കഴിക്കുന്ന ഒന്നാം പ്രതി സജീവാനന്ദന്റെ സുഹൃത്താണ് അറസ്റ്റിലായ വിജയകുമാറെന്ന് പൊലീസ് പറഞ്ഞു.

സജീവാനന്ദനൊപ്പം വിജയകുമാറും ലോഡ്ജിലെത്തി തന്നെ ശല്യപ്പെടുത്തിയെന്ന് യുവതി മൊഴി നല്‍കിയിരുന്നു. വിജയകുമാറിനെ കോടതിയില്‍ ഹാജരാക്കും.

ഇതിനിടെ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി സജീവാനന്ദനെതിരെ പൊലീസ് ബലാത്സംഗകുറ്റവും ചുമത്തി. ഇയാളുടെ ഇന്ന് പരിഗണിക്കാനിരുന്ന  ജാമ്യാപേക്ഷ വയനാട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.

സജീവാനന്ദനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Also Read തമിഴ്‌നാട് സ്വദേശികള്‍ക്ക് മര്‍ദ്ദനം; പ്രതിക്കെതിരെ ബലാത്സംഗകുറ്റവും

First published: August 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...