• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച രണ്ടാം ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു

തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച രണ്ടാം ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു

ആക്രമണത്തില്‍ അജിതയുടെ തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റു

  • Share this:
    തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ രണ്ടാം ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആര്യനാടിന് സമീപം പാണ്ഡവപുരം സ്വദേശിനി അജിതയെയാണ് രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ അജിതയുടെ തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റു.ഉണ്ണികൃഷ്ണന്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് അജിത പറയുന്നു.

    ഇന്നലെ രാത്രി വഴക്കുണ്ടാക്കി വീടിന് പുറത്തേക്ക് പോയ ശേഷം പുലര്‍ച്ചെ മടങ്ങിയെത്തി വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ തന്നെ ആക്രമിച്ചു. തടയാനെത്തിയ അമ്മയേയും ഉണ്ണികൃഷ്ണന്‍ വെട്ടിയെന്നും അജിത പറയുന്നു. തലയിലും കാലിലും കയ്യിലും വെട്ടിയശേഷം വെട്ടുകത്തി വലിച്ചറെഞ്ഞ പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് അജിത ആരോപിക്കുന്നു.
    Published by:Arun krishna
    First published: