• HOME
 • »
 • NEWS
 • »
 • crime
 • »
 • മദ്രസാ വിദ്യാർഥികളെ ലൈംഗികമായിചൂഷണം ചെയ്‌തെന്ന് പരാതി; രണ്ടാമത്തെ അധ്യാപകനും അറസ്റ്റിൽ

മദ്രസാ വിദ്യാർഥികളെ ലൈംഗികമായിചൂഷണം ചെയ്‌തെന്ന് പരാതി; രണ്ടാമത്തെ അധ്യാപകനും അറസ്റ്റിൽ

കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതിയിയില്‍ വാവനൂര്‍ സ്വദേശി ഫസലിനെ(23) ചാലിശ്ശേരി പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തു. കേസിൽ നീലഗിരി സ്വദേശി ഇർഷാദ് അലി (29) നേരത്തെ അറസ്റ്റിലായിരുന്നു.

 • Last Updated :
 • Share this:
  പാലക്കാട്: തിരുമിറ്റക്കോട് കറുകപുത്തൂരില്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ മദ്രസാ വിദ്യാര്‍ഥികളെ ലൈംഗികചൂഷണംചെയ്‌തെന്ന് പരാതിയിൽ സ്ഥാപനത്തിലെ രണ്ടാമത്തെ അധ്യാപകനെയും അറസ്റ്റ് ചെയ്തു.
  കറുകപുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയാണ് അധ്യാപകര്‍ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്നാണ് പരാതി.

  കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതിയിയില്‍ വാവനൂര്‍ സ്വദേശി ഫസലിനെ(23) ചാലിശ്ശേരി പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തു. കേസിൽ നീലഗിരി സ്വദേശി ഇർഷാദ് അലി (29) നേരത്തെ അറസ്റ്റിലായിരുന്നു.

  ഒമ്പതാംക്ലാസുകാരനായ വിദ്യാര്‍ഥിയുടെ അസ്വാഭാവികപെരുമാറ്റവും മോശമായ മാനസികാവസ്ഥയും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പിന്നീട് മറ്റൊരു വിദ്യാര്‍ഥി വേറൊരു അധ്യാപകനെതിരെയും ആരോപണമുന്നയിച്ചു. തുടര്‍ന്ന്, മാതാപിതാക്കള്‍ കൊടുത്ത പരാതിയില്‍ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

  Also Read- യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് കവർച്ച; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

  ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് വാവനൂര്‍ സ്വദേശി ഫസലിനെ പോലീസ് അറസ്റ്റുചെയ്തത്. തമിഴ്നാട് നീലഗിരിയില്‍നിന്നാണ് തിങ്കളാഴ്ച ഇര്‍ഷാദ് അലിയെ പൊലീസ് പിടികൂടിയത്. ഷൊര്‍ണൂര്‍ ഡിവൈ എസ് പിയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ചയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. കൂടുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇര്‍ഷാദ് അലിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

  സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 4 പേര്‍ അറസ്റ്റില്‍

  സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെ വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലുള്ള അഞ്ചുതെങ്ങ് പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .

  വെട്ടൂർ സ്വദേശി മുശിട് എന്ന് വിളിക്കുന്ന കബീർ (57), അഞ്ചുതെങ്ങു സ്വദേശികളായ സമീർ (33), നവാബ് (25),
  ഷൈല എന്ന് വിളിക്കുന്ന സൈനുൽലാബീദീൻ ( 59) എന്നിവരാണ് അറസ്റ്റിലായത്. 2020 - 2021 കോവിഡ് കാലഘട്ടത്തിലും തുടർന്നും സ്കൂൾ വിദ്യാർത്ഥിനിയെ നിരവധി തവണ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘം ചേർന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

  Also Read- മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയ്ക്ക് കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡര്‍ ടിന്‍ ; ജീവനക്കാരന്‍ പിടിയില്‍

  ഈ വര്‍ഷവും കുട്ടിയെ ശാരീരികമായി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. 11 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കാലയളവിൽ പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്നുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിലാണ് വർക്കല ഡിവൈഎസ്പി കേസ് നേരിട്ട് അന്വേഷിച്ചത്.

  ഒന്നാം പ്രതിയായ കബീറാണ് പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കൂടത്തിൽ വച്ചു കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം വിവരം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു . തുടർന്ന് സമീർ, നവാബ്, എന്നിവർ ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. സൈനുൽലാബീദീൻ ഈ വർഷം കുട്ടിയെ ഒന്നിലധികം തവണ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടെന്നും മൊഴിയുണ്ട്.
  Published by:Rajesh V
  First published: