നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആറുവയസുകാരിയെ കൊലപ്പെടുത്തി; ജീവനറ്റ കുരുന്നുശരീരത്തെ ലൈംഗികമായി ഉപയോഗിച്ച കാവൽക്കാരൻ പിടിയിൽ

  ആറുവയസുകാരിയെ കൊലപ്പെടുത്തി; ജീവനറ്റ കുരുന്നുശരീരത്തെ ലൈംഗികമായി ഉപയോഗിച്ച കാവൽക്കാരൻ പിടിയിൽ

  ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലാ​ണ് സം​ഭ​വം

  • News18
  • Last Updated :
  • Share this:
   ഹരിദ്വാർ: ​ആ​റു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തെ ലൈംഗികമായി ഉപയോഗിച്ച കാ​വ​ൽ​ക്കാ​ര​ൻ പി​ടി​യി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലാ​ണ് സം​ഭ​വം. ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഹ​രി​ദ്വാ​റി​ലെ ഒ​രു തെ​രു​വി​ൽ മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ഫാം ഹൗസിന്റെ കാ​വ​ൽ ജോ​ലി​ക്കാ​ര​നാ​ണ് പ്ര​തി​യാ​യ സോ​നു സാനി.

   ഇ​യാ​ൾ സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഇ​തി​നു​ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യത് കണ്ടതായി പ്ര​ദേ​ശ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പൊലീ​സ് സോ​നു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

   ഇ​യാ​ൾ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്റെ തെ​ളി​വു​ക​ളും പൊ​ലീ​സി​നു ല​ഭി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് കു​റ്റം ചെ​യ്തെ​ന്നു പൊലീ​സ് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​ണി​യെ​ടു​ത്ത പാ​ട​ത്തി​നു തൊ​ട്ട​ടു​ത്തു​വ​ച്ചാ​ണ് സോ​നു പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്നോ​റി​ൽ​നി​ന്നു​ള്ള ദി​വ​സ​വേ​ത​ന​ക്കാ​രാ​ണ്.

   ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. മ​റ്റൊ​രാ​ൾ​ക്കു കൂ​ടി കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

   First published:
   )}