തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Thiruvananthapuram Medical College)സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ കൂട്ടിരുപ്പുകാരനെ ക്രൂരമായി മർദ്ദിച്ചു. ചിറയിൻകീഴ് സ്വദേശി അരുൺ ദേവിനാണ് മർദ്ദനം ഏറ്റത്. രാവിലെ 11.30 ഓടെയാണ് സംഭവം. അരുൺ രണ്ട് ദിവസമായി മെഡിക്കൽ കൊളേജിൽ ചികിത്സയിൽ കഴിയുന്ന അമ്മുമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു.
ഇതിനിടെ മറ്റൊരു ബന്ധു വന്നപ്പോൾ വീട്ടിൽ പോയി വിശ്രമിച്ച ശേഷം തിരികെ മെഡിക്കൽ കൊളേജിൽ എത്തി. അവിടെ കൂട്ടിരുന്ന ആളുടെ കൈയ്യിൽ നിന്ന് പാസ് വാങ്ങി തിരികെ കയറാൻ ശ്രമിക്കുമ്പോഴായിരിന്നു മർദ്ദനം. ഗേറ്റിന് മുന്നിൽ നിന്ന് വലിച്ച് അകത്തേയ്ക്ക് കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി റൂമിന് പിറകിൽ കൊണ്ട് പോയും മർദ്ദിച്ചതായി അരുൺ ദേവ് പരാതിയിൽ പറയുന്നു. അരുണിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു. മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെയാണ് കേസ് എടുത്തത്.
സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് കണ്ടാൽ അറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്. പാസ് ഇല്ലാതെ അകത്ത് കയറ്റി വിടണമെന്ന അരുൺ ദേവിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ അരുണാണ് അക്രമം തുടങ്ങുകയും, അസഭ്യം വിളിക്കുകയും ചെയ്തതെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വാദം. മർദ്ദിച്ചിട്ടില്ലെന്നും അക്രമാസക്തമായ അരുണിനെ പിടിച്ച് ഇരുത്തിയ ശേഷം പൊലീസിനെ ഏൽപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ന്യായീകരണം.
സെക്യൂരിറ്റി ജീവനക്കാരും പൊലീസിൽ പരാതി നൽകി. പക്ഷേ ഇവരുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ആദ്യമായല്ല പരാതി ലഭിക്കുന്നത്. മുൻപ് പലതവണ സമാന പരാതി ഉണ്ടായിട്ടുണ്ടെന്നും മെഡിക്കൽ കൊളേജ് പൊലീസ് അറിയിച്ചു.
Also Read-
ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 30കാരൻ മരിച്ചുമെഡിക്കല് കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചുവെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ പരാതിയിന്മേല് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
സ്കൂട്ടറിൽ യാത്ര ചെയ്ത ഭാര്യയെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽപരവൂരിൽ (Paravr)സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുറുമണ്ടൽ - ബി എം എസ് ഭവനിൽ വിജയകുമാറാണ് (42) അറസ്റ്റിലായത്. മാലാകായൽ എം എസ് ഭവനിൽ ഷീബയെ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ ജോലിക്കു പോകവെ വഴിയിൽ പതിയിരുന്ന് തടഞ്ഞുനിർത്തി. സ്കൂട്ടറിൽ നിന്നു പിടിച്ചിറക്കി കത്തി കൊണ്ട് നെഞ്ചിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞപ്പോൾ ഇടതു കൈമുട്ടിനു താഴെ കുത്തു കൊണ്ടു.
ഗാർഹിക പീഡനത്തിനു കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്. ചാത്തന്നൂർ എസിപി ബി. ഗോപകുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, എഎസ്ഐ രമേശ്, സിപിഒ സായിറാം സുഗുണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.