കൊച്ചി: അങ്കമാലി കരയാംപറമ്പ് ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും (cannabis)ഹാഷിഷ് ഓയിലും (Hash oil)പിടിച്ച കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസൻറ് ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ ചാക്കോ (സോണി 40) യാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് യുവതിയെ പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറിൽ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്.
ഇയാൾ ഉൾപ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ സീമ. വിവിധ ഭാഷകൾ സംസാരിക്കാനറിയാവുന്ന സീമ കഞ്ചാവ് വാങ്ങുന്നതിന് പലവട്ടം മറ്റൊരു പ്രതിയായ റൊണാൾഡോ ജബാറുമൊത്ത് ആന്ധ്രയിൽ പോയിട്ടുണ്ട്. കഞ്ചാവ് ഏജൻറുമാരുമായി കച്ചവടം ഉറപ്പിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്.
Also Read-
ഹൈദരാബാദ് പബ്ബിൽ പൊലീസ് റെയ്ഡ്; പിടിയിലായത് തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖർ
നെടുമ്പാശേരി കേന്ദ്രീകരിച്ചാണ് സീമയുടെ പ്രവർത്തനം. ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ അരുൺ ദേവ്, ടി.എം.സൂഫി, ഡിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read-
KSRTC ബസിന് മുന്നിൽ ബൈക്കുകളിൽ സാഹസിക പ്രകടനം, അസഭ്യവർഷം; അഞ്ച് യുവാക്കൾ പിടിയിൽ
മറ്റൊരു സംഭവത്തിൽ, തൃശൂരില്‍ ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി. ചോക്ലേറ്റ് കൊണ്ടു പോകാന്‍ ഉപയോഗിച്ചിരുന്ന ലോറിയാണ് ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാടാനപ്പള്ളി ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി കടത്ത് കണ്ടെത്തിയത്.
മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍ സുജിത്ത് ലാല്‍ എന്നിവരാണ് പിടിയിലായത്. വിഷു- ഈസ്റ്റര്‍ ആഘോഷത്തിന് വേണ്ടി ചില്ലറ വില്‍പ്പന നടത്താനായി ഹാഷിഷ് ഓയില്‍ മാളയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.