യുവതിയെയും പിഞ്ചുകുഞ്ഞിനെയും പീഡിപ്പിച്ച ആള്‍ദൈവം ആഷു മഹാരാജും മകനും അറസ്റ്റില്‍
Updated: September 14, 2018, 1:40 PM IST

ന്യുഡല്‍ഹി: ഭക്തയായ യുവതിയെയും മകളെയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ആള്‍ദൈവവും മകനും പൊലീസിന്റെ പിടിയില്‍.
ആഷു മഹാരാജും മകന് സമര്ഖാനുമാണ് പിടിയിലായത്. 2008 മുതല്‍ 2013 വരെ ദില്ലിയിലെ ആശ്രമത്തില്‍ ആള്‍ദൈവവും മകനും പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.
ആഷു മഹരാജിനെതിരെ ഇതിനു മുന്‍പും ലൈംഗിക പീഡന ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. മഹാരാജും മകനും ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്. തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ മഹാരാജും മകനും ബലാത്സംഗത്തിന് ഇരയാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.
2013 ലെ ദീപാവലി ദിനത്ചതില് ആശ്രമത്തില്‍ എത്തിയപ്പോഴായിരുന്നു ബലാത്സംഗം. ആഷുവിന്റെ മാനേജര്‍ രവിശങ്കര്‍ മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയെന്നും യുവതി പറയുന്നു.
ബോധം വന്നപ്പോള്‍ പീഡിപ്പിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി മഹരാജിന്റെ കൂട്ടുകാരും മകനും ചൂഷണം ചെയ്തു. ഇക്കാര്യം മഹാരാജിനെ അറിയിച്ചപ്പോള്‍ ''ഞാന്‍ തിന്നാല്‍ എന്റെ മകനും തിന്നും'' എന്നായിരുന്നു പ്രതികരണമെന്നും യുവതി പരാതിയില്‍ പറയുന്നു.

Loading...