• HOME
  • »
  • NEWS
  • »
  • crime
  • »
  • ദിഗ്‌വിജയ സിംഗിന് വേണ്ടി പൂജ ചെയ്ത ആൾദൈവം മിര്‍ച്ചി ബാബ ബലാത്സംഗത്തിന് അറസ്റ്റില്‍

ദിഗ്‌വിജയ സിംഗിന് വേണ്ടി പൂജ ചെയ്ത ആൾദൈവം മിര്‍ച്ചി ബാബ ബലാത്സംഗത്തിന് അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാത്തതിനാലാണ് പരാതിക്കാരിയും ഭർത്താവും ഇയാളെ കാണാനായി എത്തിയത്.

  • Last Updated :
  • Share this:
    ഭോപ്പാല്‍: ബലാത്സംഗ കേസിൽ ആൾദൈവം മിര്‍‌ച്ചി ബാബ(വൈരാഗ്യാനന്ദ ഗിരി) അറസ്റ്റില്‍. ആശ്രമത്തിലെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച ഗ്വാളിയാറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം.

    വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാത്തതിനാലാണ് പരാതിക്കാരിയും ഭർത്താവും ഇയാളെ കാണാനായി എത്തിയത്. ചില പൂജകൾ ചെയ്താൽ ഗർഭം ധരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പൂജയുടെ മറവിൽ ബലാത്സംഗം ചെയ്തെന്നാണ് പരാതിക്കാരിയുടെ ആരോപണം.

    ആശ്രമത്തിൽ എത്തിയപ്പോൾ പ്രസാദമെന്ന് പറഞ്ഞ് പ്രതി എന്തോ നല്‍കിയെന്നും അത് കഴിച്ചതിന് പിന്നാലെ തളർന്നുവീണെന്നും പരാതിയിൽ പറയുന്നു. ഈ സമയത്ത് ബലാത്സംഗം ചെയ്തെന്നും സോഷ്യൽ‌ സ്റ്റിഗ്മ കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും സ്ത്രീ പൊലീസിനെ അറിയിച്ചു.

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്‍റെ വിജയത്തിനായി യാഗം നടത്തി മിർച്ചി ബാബ വാർത്തകളിലിടം നേടിയിരുന്നു. നേരത്തെ, ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയ ആള്‍ദൈവമാണ് മിര്‍ച്ചി ബാബ.

    Also Read-'750 മില്ലിക്ക് 1500 രൂപ വരെ; AISF വനിതാനേതാവും കുടുംബവും വാറ്റുചാരായവുമായി പിടിയിൽ

    പതിനാറുകാരിയെ ഒന്നരവർഷമായി പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

    പത്തനംതിട്ട: പതിനാറുകാരിയെ ഒന്നര വർഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. റാന്നി തോട്ടമൺ ആര്യപത്രയിൽ അനിൽകുമാറിന്റെ മകൻ അനന്തു അനിൽകുമാർ( 26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന 16 വയസുള്ള പെൺകുട്ടിയെയാണ് പ്രതി ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്നത്.

    പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായതോടെയാണ് പ്രതി ഇവർക്കൊപ്പം താമസം തുടങ്ങിയത്. ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ നിരന്ത്രമായി പീഡിപ്പിച്ചു. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പോലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു.

    Also Read-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

    തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
    Published by:Jayesh Krishnan
    First published: