• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാതാപിതാക്കളെയും മക്കളെയും കൊന്നത് വഴിവിട്ട ജീവിതം തുടരാനെന്നു സൗമ്യയുടെ വെളിപ്പെടുത്തല്‍


Updated: April 25, 2018, 4:57 AM IST
മാതാപിതാക്കളെയും മക്കളെയും കൊന്നത് വഴിവിട്ട ജീവിതം തുടരാനെന്നു സൗമ്യയുടെ വെളിപ്പെടുത്തല്‍

Updated: April 25, 2018, 4:57 AM IST
കണ്ണൂര്‍: പിണറായിയില്‍ മക്കളെയും മതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയത് വഴിവിട്ട ജീവിതത്തിനു തടസമുണ്ടാകാതിരിക്കാനായിരുന്നെന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒരു കുടുംബത്തിലെ നാലു പേര്‍ ഒന്നിനു പിറകെ ഒന്നായി മരിച്ചതിനു പിന്നിലെ ദുരൂഹതയ്ക്കു പിന്നിലെ യാഥാര്‍ഥ്യം പുറത്തു വന്നത്.

ഇവരുടെ ഒരു മകള്‍ 2012-ല്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ മകള്‍ ഈ വര്‍ഷം ജനുവരിയില്‍ മരിച്ചത്. യുവാക്കള്‍ക്കൊപ്പം മോശമായ സാഹചര്യത്തില്‍ സൗമ്യയെ മകള്‍ ഐശ്വര്യ കണ്ടിരുന്നു. ഇതു പറത്തു പറയാതിരിക്കാന്‍ അന്നു തന്നെ മകള്‍ക്ക് എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് സൗമ്യ പൊലീസിനോടു സമ്മതിച്ചിരിക്കുന്നത്. മകള്‍ മരിച്ചതോടെ മാതാപിതാക്കളെയും ഒഴിവാക്കി തന്റെ ഇഷ്ടപ്രകാരം ജീവിക്കാന്‍ സൗമ്യ തീരുമാനിക്കുകയായിരുന്നു.

യാതൊരു അസ്വാഭാവികതയും തോന്നത്ത തരത്തില്‍ മകളെ കൊലപ്പെടുത്താനായതും മതാപിതാക്കള്‍ക്കും വിഷം നല്‍കാന്‍ സൗമ്യയ്ക്കു ധൈര്യം നല്‍കി. തുടര്‍ന്ന് ആദ്യം അച്ഛന്‍ കുഞ്ഞിക്കണ്ണനും പിന്നീട് അമ്മ കമലമ്മയ്ക്കും കറിയില്‍ എലിവിഷം കലര്‍ത്തി നല്‍കി. വിഷം ശരീരം മുഴുവന്‍ എളുപ്പത്തില്‍ ബാധിക്കാനായി ഇരുവര്‍ക്കും നന്നായി വെള്ളം നല്‍കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് സൗമ്യയെ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍നിന്നാണ് എലിവിഷം എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നു താന്‍ മനസിലാക്കിയതെന്നും സൗമ്യ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഐശ്വര്യയ്ക്ക് ചോറിലും കുഞ്ഞിക്കണ്ണന് രസത്തിലും കമലയ്ക്ക് മീന്‍ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്.

മൂന്നു മാസത്തിനിടെ ഒരു വീട്ടിലെ മൂന്നു പേര്‍ മരിച്ചതാണ് നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ടാക്കിയത്. ഇതിനിടെ സൗമ്യയും ആശുപത്രിയിലായി. ഇതോടെ മരണ പരമ്പരയെ കുറിച്ച് ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മരണത്തിനു കാരണം എലിവിഷമാണെന്നു മനസിലാക്കിയതോടെയാണ് കൊലപാതകത്തിനുള്ള സാധ്യത അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സൗമ്യയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു.
Loading...
ഇതിനിടയിലാണ് മണിക്കൂറുകളോളം ഏതാനും ചിലരുമായി സൗമ്യ സംസാരിച്ചിരുന്നെന്ന് അന്വേഷണസംഘത്തിനു ബോധ്യമായത്. ഇതോടെ സൗമ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാനോ കൃത്യമായ മറുപടി നല്‍കാനോ സൗമ്യ തയാറായില്ല. ഇതിനിടെ സൗമ്യയുമായി ബന്ധം പുലര്‍ത്തിയിരുന്ന യുവാക്കളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതാണ് ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ചിന് സഹായകരമായത്. അതേസമയം കൊലപാതകത്തില്‍ യുവാക്കള്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവരുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തുമെന്നാണ് സൂചന. ഇതിനിടെ 2012-ല്‍ ആദ്യ മകള്‍ മരിച്ചതിനെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
First published: April 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍