നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൊലീസ് കേസെടുത്തു

  വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൊലീസ് കേസെടുത്തു

  മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവാവാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് നടി പരാതിയിൽ പറയുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന സീരിയൽ നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കി എന്നു പറഞ്ഞാണ് മുംബൈ സ്വദേശിനിയായ സീരിയൽ താരം പരാതി നൽകിയത്.

   മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവാവാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് നടി പരാതിയിൽ പറയുന്നു. പരസ്പരം പരിചയപ്പെട്ടതോടെ ഫോൺവിളികളും സോഷ്യൽ മീഡിയ ചാറ്റുകളും പതിവായി. പിന്നീട് ഇയാൾ യുവതിയെ വിളിച്ച് നേരിൽ കാണണമെന്ന് ആഗ്രഹം അറിയിച്ചു. ഇതേ തുടർന്ന് യുവതി ഇയാളെ മുംബൈയിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. തന്‍റൈ കൈയിൽനിന്ന് പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും യുവാവ് കൈക്കലാക്കിയതായി നടി പറയുന്നു.

   എന്നാൽ എത്രയും വേഗം വിവാഹം നടത്താമെന്നും, ബന്ധുക്കളുമായി എത്താമെന്ന് പറഞ്ഞു യുവാവ് അവിടെ നിന്നു പോകുകയായിരുന്നു. അതിനുശേഷം സീരിയൽ നടിയുടെ ഫോൺ കോളുകൾ എടുക്കാതെയായി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെതിരെ ലൈംഗിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

   Also Read- മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മകൾ FB live ഇട്ടു; പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു

   ഹിന്ദി സീരിയലുകളിലെ അറിയപ്പെടുന്ന താരമാണ് പരാതിയുമായി രംഗത്തെത്തിയത്. ഇപ്പോഴും സീരിയൽ രംഗത്ത് സജീവമായ നടിയാണ് പരാതിക്കാരി. വിദേശത്ത് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് സീരിയൽ നടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്ത്യയിലും വലിയ ബിസിനസുകൾ തനിക്ക് ഉണ്ടെന്നും, മാതാപിതാക്കൾ വിദേശത്താണെന്നും യുവതിയോട് ഇയാൾ പറഞ്ഞിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് യുവാവ് സീരിയൽ നടിയുടെ വീട്ടിൽ എത്തിയത്.

   മാട്രിമോണയിൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മാട്രിമോണിയിൽ സൈറ്റിൽ വിവാഹ പരസ്യത്തിനായി നൽകിയ മൊബൈൽ നമ്പരും, ഇമെയിൽ ഐഡിയും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. യു കെ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ ബോളിവുഡ് നടനെ പോലെ തോന്നിപ്പിക്കുന്ന ഫോട്ടോയാണ് പ്രൊഫൈലിയായി നൽകിയിരുന്നത്. യുവതിയെ ഓൺലൈനായി സമീപിച്ച് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഫേസ്ബുക്ക് മെസഞ്ചർ വഴി ഇരുവരും ചാറ്റിങ്ങ് തുടങ്ങി. ഇവരുടെ ബന്ധം പ്രണയമായി വളർന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വിവാഹാലോചനയ്ക്ക് വീട്ടുകാര്‍ വഴി ബന്ധപ്പെടാമെന്ന് യുവതി അറിയിച്ചു. എന്നാൽ അതിനു മുമ്പ് നേരിൽ കാണണെന്നും യു കെയിൽ നിന്ന് തന്‍റെ കമ്പനിയില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്താമെന്നും യുവാവ് പറഞ്ഞു.
   Published by:Anuraj GR
   First published: