മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം
- Published by:Vishnupriya S
- news18-malayalam
Last Updated:
നടി ഓടിച്ചിരുന്ന കാറ്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ച ശേഷം മിനി ലോറിയില്‍ ഇടുകയായിരുന്നു
മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം. പത്തനംതിട്ട ജില്ലയിൽ പന്തളം കുളനട എംസി റോഡിലാണ് സംഭവം. സീരിയൽ താരമായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത (31) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
നടി ഓടിച്ചിരുന്ന കാർ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ച ശേഷം വേറൊരു മിനി ലോറിയില്‍ ഇടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുമായാണ് നടിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിച്ചത്. അപകടത്തിൽ നടിയുടെ കാറിന്‍റെ മുൻ ഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്.
advertisement
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നടിക്ക് ഒപ്പം സുഹൃത്തായ തിരുവനന്തപുരം വെൺപാലവട്ടം സ്വദേശി രാജുവും ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. മദ്യലഹരിയിൽ ആയിരുന്നുവെന്ന സംശയത്തിൽ പൊലീസ് നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
Location :
Pathanamthitta,Kerala
First Published :
October 04, 2024 7:20 AM IST