• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കള്ളനോട്ട് കേസിൽ സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ


Updated: July 3, 2018, 11:07 PM IST
കള്ളനോട്ട് കേസിൽ സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ

Updated: July 3, 2018, 11:07 PM IST
കട്ടപ്പന: കള്ളനോട്ട് കേസിൽ സീരിയൽ താരം സൂര്യ, മാതാവ് രമാദേവി, സഹോദരി ശ്രുതി എന്നിവർ അറസ്റ്റിലായി. ഇവരുടെ വീട്ടിൽ നിന്ന് 57 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെടുത്തു. കൊല്ലത്തെ വീട്ടിൽ നിന്ന് അച്ചടിയന്ത്രങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു. ഇടുക്കി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിത്തെ തുടര്‍ന്നാണ് അറസ്റ്റ്.

ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രന്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സീരിയല്‍ നടിയുടെ കൊല്ലത്തെ മനയില്‍ കുളങ്ങരയിലുള്ള വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാന്‍ ഉപയോഗിച്ച മെഷീനും പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്തവയിലേറെയും 500-ന്റെയും 200-ന്റെയും നോട്ടുകളാണ്. കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്.

കൊല്ലത്തെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ഇവര്‍ കള്ളനോട്ട് അച്ചടി നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
First published: July 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍