• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സീരിയല്‍ നടിയുടെ കൊല്ലത്തെ വീട്ടില്‍ 57 ലക്ഷത്തിന്റെ നോട്ടും അച്ചടി യന്ത്രവും; വട്ടവടയിലെ കേസില്‍ നടിയുടെ അമ്മ പിടിയില്‍


Updated: July 3, 2018, 6:37 PM IST
സീരിയല്‍ നടിയുടെ കൊല്ലത്തെ വീട്ടില്‍ 57 ലക്ഷത്തിന്റെ നോട്ടും അച്ചടി യന്ത്രവും; വട്ടവടയിലെ കേസില്‍ നടിയുടെ അമ്മ പിടിയില്‍

Updated: July 3, 2018, 6:37 PM IST
കട്ടപ്പന: കള്ളനോട്ട് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണത്തിനൊടുവില്‍ സീരിയല്‍ നടിയുടെ അമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍.

വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രന്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ എന്നിവരാണ് അന്ന് അറസ്റ്റിലായത്.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളിലുടെ അടിസ്ഥാനത്തിലാണു കൊല്ലത്തെ സീരിയല്‍ നടിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ഇതേതുടര്‍ന്ന് കൊല്ലം മനയില്‍ കുളങ്ങരയിലെ നടിയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ സീരിയല്‍ താരത്തിന്റെ അമ്മ ഉഷാ ശശിയെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു. ഇവിടെ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാന്‍ ഉപയോഗിച്ച മെഷിനും പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്തവയിലേറെയും 500-ന്റെയും 200-ന്റെയും നോട്ടുകളാണ്. കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്.

കൊല്ലത്തെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ഇവര്‍ കള്ളനോട്ട് അച്ചടി നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

 
First published: July 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍