സീരിയൽ താരത്തിന്റെ ഫോൺ ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ കോളുകള്‍: പരാതിയുമായി താരം

ടെലിവിഷൻ മേഖലയിൽ നിന്നുള്ള ചില പ്രമുഖ സുഹൃത്തുക്കൾ തന്നെയാണ് ഇത്തരത്തിൽ വീഡിയോ കോളുകൾ ലഭിക്കുന്ന വിവരം തേജസ്വിയെ അറിയിച്ചത്

News18 Malayalam | news18
Updated: November 5, 2019, 2:40 PM IST
സീരിയൽ താരത്തിന്റെ ഫോൺ ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ കോളുകള്‍: പരാതിയുമായി താരം
Tejasswi-Prakash
  • News18
  • Last Updated: November 5, 2019, 2:40 PM IST
  • Share this:
പ്രമുഖ സീരിയൽ താരത്തിന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ തേജസ്വി പ്രകാശ് ആണ് തന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇത് വഴി തന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അശ്ലീല വീഡിയോ കോള്‍ ലഭിച്ചുവെന്നുമുള്ള പരാതി ഉന്നയിച്ചിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം തേജസ്വി വെളിപ്പെടുത്തിയത്. ഫോൺ ഹാക്ക് ചെയ്തയാൾ അതിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരോട് സൗഹൃദ സംഭാഷണം ആരംഭിക്കും. എന്നിട്ട് ഒരു ലിങ്ക് അയച്ചു കൊടുത്തിട്ട് അതിലെ കോഡ് തിരികെ അയക്കാൻ പറയും.. ഇത്തരത്തിൽ കോഡ് തിരികെ അയക്കുമ്പോഴാണ് വീഡിയോ കോൾ ചെയ്യുന്നതെന്നാണ് തേജസ്വി പറയുന്നത്. അറപ്പുളവാക്കുന്ന തരത്തിലുള്ള അശ്ലീലമാണ് വീഡിയോ കോളിൽ അയാൾ കാണിക്കുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

Also Read-ഇവിടെ ജീവിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കാമോ? പോസ്റ്റുമായി പ്രിയ ബോളിവുഡ് താരം

ടെലിവിഷൻ മേഖലയിൽ നിന്നുള്ള ചില പ്രമുഖ സുഹൃത്തുക്കൾ തന്നെയാണ് ഇത്തരത്തിൽ വീഡിയോ കോളുകൾ ലഭിക്കുന്ന വിവരം തേജസ്വിയെ അറിയിച്ചത്. അവർക്കും ഇത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഒരു പെൺകുട്ടി അതിനെക്കാളുപരി ഒരു അഭിനേതാവ് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തന്നെ കാര്യമായി ബാധിക്കുന്നുവെന്നാണ് തേജസ്വി പറയുന്നത്. കോളുകൾ ലഭിച്ച സുഹൃത്തുക്കളെല്ലാം തന്നെ ആശങ്ക പ്രകടിപ്പിച്ച് നേരിട്ട് വിളിച്ചു. എന്നാൽ താനുമായി അധികം അടുപ്പമില്ലാത്ത മറ്റ് ആളുകൾ‌ ഇത്തരം സംഭവത്തിന് ശേഷം എന്നെക്കുറിച്ച് എന്താകും കരുതുക എന്ന സങ്കടവും താരം പങ്കുവയ്ക്കുന്നുണ്ട്.

സൈബർ സെല്ലുമായി ബന്ധപ്പെട്ടെന്നും അവർ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചെന്നും തേജസ്വി അറിയിച്ചു. വൈകാതെ തന്നെ പരാതി രജിസ്റ്റർ ചെയ്യും.

First published: November 4, 2019, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading