നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി

  നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി

  Actress Assault Case | തെറ്റായ വാദങ്ങള്‍ ഉന്നയിച്ച് ദിലീപ് ആശയക്കുഴപ്പുണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

  ദിലീപ്

  ദിലീപ്

  • Share this:
   കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. പള്‍സര്‍ സുനി  തന്നെ ഭീഷണിപ്പെടുത്തിയ കേസിലും നടിയെ ആക്രമിച്ച കേസിലും ഒരുമിച്ച്  വിചാരണ നടത്തരുതെന്ന് അവശ്യപ്പെട്ട്  ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

   കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപ് നല്‍കി വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു.

   സാധാരണ പാലിക്കേണ്ട വിചാരണച്ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസില്‍ വിചാരണക്കോടതിയുടെ നടപടിയെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. ഒന്നാം പ്രതി പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസ് നിലവിലുണ്ട്. വിചാരണക്കോടതി ഒന്നാം പ്രതിക്കെതിരെ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ കേസില്‍ താന്‍ ഇരയാണ്. ഈ സാഹചര്യത്തില്‍ പ്രതിയുടെയും ഇരയുടെയും വാദിയുടെയും വിചാരണ ഒരുമിച്ച് നടത്തരുതെന്നായിരുന്നു ദിലീപിൻറെ വാദം. എന്നാല്‍ തെറ്റായ വാദങ്ങള്‍ ഉന്നയിച്ച് ദിലീപ് ആശയക്കുഴപ്പുണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

   You may also like:നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി [NEWS]പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ് [NEWS]കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ [NEWS]

   ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നൊരു കേസില്ല. ക്വട്ടേഷന്‍ കരാര്‍ പ്രകാരമുള്ള പണം ആവശ്യപ്പെട്ടാണ് സുനി ദിലീപിനെ വിളിച്ചത്. ഇത് ഭീഷണിയായി കണക്കാക്കാനാവില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണിത്. എന്നാല്‍ കുറ്റം ചുമത്തുന്നുതിനിടെ വിചാരണക്കോടതിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ഇത് തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

   വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ കേസില്‍ വെവ്വേറെ വിചാരണ ആവശ്യമില്ലെന്നും കോടതിയെ ബോധിപ്പിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.
   First published: