നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് ഉള്‍പ്പെടെ ഏഴ്  പ്രതികൾ ഒളിവിലെന്ന് എൻഐഎ; കുറ്റപത്രം സമർപ്പിച്ചു

  സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് ഉള്‍പ്പെടെ ഏഴ്  പ്രതികൾ ഒളിവിലെന്ന് എൻഐഎ; കുറ്റപത്രം സമർപ്പിച്ചു

  ഓരോ പ്രാവശ്യവും സ്വർണ്ണം കടത്തിയപ്പോൾ കമ്മീഷൻ വാങ്ങി സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കോൺസൽ ജനറൽ, കോൺസുലേറ്റിലെ ചില ഇന്ത്യൻ ഉദ്യോഗസ്ഥർ എന്നിവരുടെ കാര്യത്തിൽ എന്ത് നടപടി വേണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

  gold smuggling case

  gold smuggling case

  • Share this:
  കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ പ്രാഥമിക കുറ്റപത്രം നൽകിയെങ്കിലും കേസന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ദുബായിലുള്ള ഫൈസൽ ഫരീദ് അടക്കം എഴുപേരെ ഇതുവരെ കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. റംസാൻ പരൻചേരി, നസുറുദ്ദീൻ ഷാ, അബ്ദുൾ ലത്തിഫ് കാപ്പിൽ, മുഹമ്മദ് ഷമീർ, രതീഷ് കെ., സിദ്ദിഖുൾ അക്ബർ, ഫൈസൽ ഫരീദ് എന്നിവർ ഒളിവിലാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഫൈസൽ ഫരീദിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

  Also Read- സുധാകരനോട് ഷാനിമോളുടെ മാപ്പ്; 'ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവ്'

  രണ്ട് പ്രതികളെ  ചോദ്യം ചെയ്ത് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും ഇതുവരെ  അറസ്റ്റ് ചെയ്തിട്ടില്ല. ഷംസുദ്ദീൻ എന്നയാളെ അനാരോഗ്യം മൂലം അറസ്റ്റിൽ നിന്ന് ഒഴിവാക്കി. ഒളിവിൽ പോയവർ അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ലഭിക്കാതെ അന്തിമ കുറ്റപത്രം സമർപ്പിക്കാനാവില്ല. ഒരോ പ്രാവശ്യവും സ്വർണ്ണം കടത്തിയപ്പോൾ കമ്മീഷൻ വാങ്ങി സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കോൺസൽ ജനറൽ, കോൺസുലേറ്റിലെ ചില ഇന്ത്യൻ ഉദ്യോഗസ്ഥർ എന്നിവരുടെ കാര്യത്തിൽ എന്ത് നടപടി വേണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

  കോൺസൽ ജനറലിൻ്റെ ചുമതല വഹിച്ച അറ്റാഷെ ഓരോ കടത്തിനും 1500 ഡോളർ വീതമാണ് കമ്മീഷൻ കൈപ്പറ്റിയത്. കോൺസുലേറ്റിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ആയിരം ഡോളർ വീതം കമ്മീഷൻ കിട്ടി. പല പ്രാവശ്യമായി 167 കിലോഗ്രാം സ്വർണ്ണമാണ് പ്രതികൾ കടത്തിയത്. പ്രതികളെ മുഴുവൻ പിടികൂടി ചോദ്യം ചെയ്ത് തെളിവെടുത്ത് അന്തിമ കുറ്റപത്രം സമർപ്പിച്ചാലെ കേസന്വേഷണം പൂർത്തിയാകൂ. ചുരുക്കത്തിൽ സ്വർണ്ണക്കടത്ത് കേസിലെ നീയമനടപടികൾ പൂർത്തിയാകാൻ വർഷങ്ങളെടുക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്.  സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ 20 പ്രതികൾ, ഇവരിൽ 12 പേർക്ക് തീവ്രവാദ ബന്ധമെന്ന് എൻഐഎ. എൻഐഎ ആക്ട് 20 അനുസരിച്ച് പ്രതികൾ ഭീകരപ്രവർത്തനം നടത്തിയതായാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾ ഭീകര സംഘമായി പ്രവർത്തിക്കുകയും ഇതിലേക്ക് ആളുകളെ ചേർക്കുകയും ചെയ്തു. ടെലഗ്രാം മുതലായ ആപ് ഉപയോഗിച്ചാണ് പ്രതികൾ ആശയ വിനിമയം നടത്തിയതെന്നും കുറ്റപത്രം സൂചിപ്പിക്കുന്നു.

  2019 ജൂണിനും 2020 ജൂൺ മാസത്തിനും  ഇടയിൽ 167 കിലോഗ്രാം സ്വർണ്ണം നയതന്ത്ര ബാഗേജിലൂടെ കടത്തിയെന്നാണ് കേസ്. യുഎഇ കോൺസൽ ജനറലിൻ്റെ പേരിലാണ് നയതന്ത്ര ബാഗുകൾ എത്തിയത്. എന്നാൽ കോൺസൽ ജനറലിനെയോ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെയോ കേസിൽ പ്രതി ചേർത്തിട്ടില്ല. സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയതിനാൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. സ്വപ്നയും സരിത്തും അടക്കം 20 പ്രതികളാണ് കേസിൽ ഉള്ളത്.കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 21 പേർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും വിദേശത്താണുള്ളത്.കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുൻപാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രതികളിൽ ഏഴുപേർ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് പണം നൽകിയവർ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്.

  Also Read- 'അഭിപ്രായം ഗ്രേറ്റയുടേത്; ഒന്നും തിരുകി കയറ്റിയിട്ടില്ല; സൈബർ ആക്രമണം നേരിടുന്നു': ഗ്രേറ്റ തൻബർഗിന്റെ പേജ് കൈകാര്യം ചെയ്യുന്ന മലയാളി യുവാവ്

  സന്ദീപ് നായർ നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകി മാപ്പുസാക്ഷിയായിരുന്നു. കേസിലെ തന്റെ പങ്കാളിത്തവും മറ്റ് കൂട്ടുപ്രതികളുടെ പങ്കാളിത്തവുമാണ് ആലുവ മജിസ്ട്രേട്ട് കോടതിയിൽ സന്ദീപ് കുറ്റസമ്മത മൊഴിയായി നൽകിയത്. ഇത് പരിഗണിച്ച് സന്ദീപിനെ കേസിലെ മാപ്പുസാക്ഷിയാക്കണമെന്ന ആവശ്യവും എൻഐഎ കോടതിക്കു മുന്നിൽ വെച്ചിട്ടുണ്ട്.

  കേസിൽ യുഎപിഎ നിലനിൽക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഇനിയും കേസിൽ പിടികൂടാനുള്ള പ്രതികൾക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതൽ കുറ്റപത്രങ്ങൾ കോടതിക്കു സമർപ്പിക്കും.
  Published by:Rajesh V
  First published:
  )}