കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍.കെട്ടിട ഉടമ അബൂബക്കര്‍ സിദ്ദിഖ്, കോര്‍പറേഷനിലെ മുന്‍ അസി.എന്‍ജിനീയര്‍ പി.സി.കെ.രാജന്, കോര്പറേഷന് എല്‍ഡി ക്ലര്‍ക്കുമാരായ എം.അനില്‍ കുമാര്‍, പി.കെ.സുരേഷ്, ഇടനിലക്കാരായ എം.യാഷിര്‍ അലി, ഇ.കെ.മുഹമ്മദ് ജിഫ്രി, പി.കെ.ഫൈസല്‍ അഹമ്മദ് എന്നിവരെയാണ് ഫറോക്ക് അസി. കമ്മിഷണര്‍ എ.എം.സിദ്ദിഖ് അറസ്റ്റു ചെയ്തത്.
കോര്പറേഷന് ഉദ്യോഗസ്ഥരുടെ പാസ് വേഡ് ചോര്‍ത്തി 6 കെട്ടിടങ്ങളിലായി 16 മുറികള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിച്ചെന്നതാണ് കേസ്. ഇതില്‍ ഒരു കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്. മറ്റു സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണ്.
Also Read-Sexual Assault | ട്രെയിനില്‍ പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ അതിക്രമം; പ്രതികളെല്ലാം 50-ന് മുകളില്‍ പ്രായമുള്ളവര്‍
സംഭവത്തില്‍ കോര്പറേഷന് നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെട്ടിട നമ്പര്‍ അനുവദിക്കാന്‍ ഉടമ 4 ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. വിവാദമായതോടെ പണം തിരികെ നല്‍കിയെന്ന് പ്രതികള്‍ മൊഴി നല്കി.
കെട്ടിടത്തിന്റെ പുതുതായി നിര്‍മ്മിച്ച മൂന്നാംനില അനധികൃതമാണന്ന് കണ്ടെത്തി 2021 നവംബറില്‍ കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു.
MDMA ലഹരിക്കടത്ത് ; മുഖ്യകണ്ണിയായ ഘാന സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് കരുനാഗപ്പള്ളി പോലീസ് പിടികൂടി
കൊല്ലം: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ കരുനാഗപ്പള്ളി പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടി. ഘാന സ്വദേശി ബാബാ ജോണിനെയാണ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളൂരുവിലെത്തി അറസ്റ്റുചെയ്തത്. ഇയാളില്‍നിന്ന് 55 ഗ്രാം എം.ഡി.എം.എ.യും പോലീസ് പിടിച്ചെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പ് എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേര്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ബാബാ ജോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
Also Read-Arrest | കുഞ്ഞിന്റെ ചികിത്സയ്ക്കെന്ന വ്യാജേന പണപ്പിരിവ്; കഞ്ചാവ് കേസ് പ്രതിയടക്കം 3 പേര് പിടിയില്‍
ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ നിര്‍മിച്ച് നല്‍കുന്നത് ബാബാ ജോണ്‍ ആണെന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞദിവസം രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയ പോലീസ്, ഇവര്‍ മുഖേന ബാബാ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് എം.ഡി.എം.എ. വാങ്ങാനെന്ന വ്യാജേന ബെംഗളൂരുവിലെത്തി ബാബാ ജോണിനെ പിടികൂടുകയായിരുന്നു.
ബാബാ ജോണ്‍ ദക്ഷിണേന്ത്യയില്‍ എം.ഡി.എം.എ. വിതരണം ചെയ്യുന്നവരില്‍ പ്രധാനിയാണെന്നാണ് പോലീസ് അറിയിച്ചു. ഇയാളില്‍നിന്ന് ആയിരത്തിലധികം ഇടപാടുകാരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പോലീസ് സംഘം നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി)യ്ക്ക് കൈമാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.