നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വവർഗരതിക്കെന്ന് പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറത്ത് ഏഴുപേർ പിടിയിൽ

  സ്വവർഗരതിക്കെന്ന് പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറത്ത് ഏഴുപേർ പിടിയിൽ

  ആപ്പ് മുഖേന ചാറ്റ് ചെയ്തശേഷം സ്വവർഗരതിക്കായി വിളിച്ചുവരുത്തി പണം തട്ടിയെടുക്കുന്ന സംഘമാണ് അറസ്റ്റിലായത്...

  online-sex-arrest

  online-sex-arrest

  • Share this:
   ജിഷാദ് വളാഞ്ചേരി

   മലപ്പുറം: ഓൺലൈൻ സെക്സിന്റെ മറവിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയിൽ. സ്വവർഗ രതിക്കെന്ന പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിലാണ് ഏഴുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

   ഓൺലൈൻ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവർഗ്ഗ സെക്സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പിൽപ്പെടുത്തി പണവും മറ്റും ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാൻ പറയുകയും ചെയ്യും. തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേർന്ന് നഗ്നനാക്കിയശേഷം ഫോണിലും മറ്റും വീഡിയോ എടുക്കും. പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.
   തട്ടിപ്പിന് ഇരയായ രണ്ടു പേർ നൽകിയ പരാതിയിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

   സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടിയതായി തിരൂർ പൊലീസ് അറിയിച്ചു. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവരെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

   കേസിൽ ഉൾപ്പെട്ട മറ്റ് നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. അന്വേഷണത്തിൽ പ്രതികൾ ഇതുപോലെ കുറേ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. തിരൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജീജോ. എം. ജെ , എസ്. ഐ അബ്ദുൾ ജലീൽ കറുത്തേടത്ത് സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

   കുട്ടികളുടെ അശ്ലീലവീഡിയോ കണ്ട റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ

   പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്തു കണ്ട റിട്ടയേർഡ് എസ്‌ഐ അറസ്റ്റിലായി. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം കുടുങ്ങിയത്. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടേയും വിവരങ്ങള്‍ ഇന്റര്‍ പോളും സൈബര്‍ ഡോമും പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട രാജശേഖരനെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   Also Read- വനിതാ പൊലീസ് ഓഫീസർ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം; കോൺസ്റ്റബിളിനെതിരെ കേസ്

   സംസ്ഥാന വ്യാപകമായി ല്‍ നടന്ന പി-ഹണ്ട് റെയിഡിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയില്‍ കുട്ടികളുടെ നഗ്‌ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകിരിച്ചു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. ബി രവി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

   കൊല്ലം റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി ശ്രീ. എസ്. മധുസൂദനന്റെ നേതൃത്ത്വത്തില്‍ കുണ്ടറ, കൊട്ടാരക്കര, ശൂരനാട്, അഞ്ചല്‍, പത്തനാപുരം, ചിതറ, കുളത്തൂപ്പുഴ, പൂയപ്പളളി, പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ ISHO മാര്‍ നടത്തിയ പി ഹണ്ട് റെയ്ഡില്‍ 17 സ്ഥലങ്ങളില്‍ നിന്നായി 15 പേരില്‍ നിന്നും 15 മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.

   Also Read- ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ

   രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുളള ചിത്രങ്ങളും വീഡിയോകളും വീണ്ടെടുക്കുന്നതിലേക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു കൊടുക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.
   Published by:Anuraj GR
   First published:
   )}