ഇന്റർഫേസ് /വാർത്ത /Crime / ഡ്രോൺ പറത്തി ആനകളെ ഭയപ്പെടുത്തിയ വ്ലോഗർക്കെതിരെ ഏഴു കേസുകൾ; ജാമ്യമില്ലാ വകുപ്പുമായി വനംവകുപ്പ്

ഡ്രോൺ പറത്തി ആനകളെ ഭയപ്പെടുത്തിയ വ്ലോഗർക്കെതിരെ ഏഴു കേസുകൾ; ജാമ്യമില്ലാ വകുപ്പുമായി വനംവകുപ്പ്

Amala_Anu

Amala_Anu

വീഡിയോദൃശ്യങ്ങളിൽ കാട്ടാനകളെയും കാണാം. ഡ്രോണ്‍ കണ്ട് കാട്ടാന വിരണ്ട് ഓടുന്നതും വീഡിയോയിലുണ്ട്. അമലയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയും ചെയ്തിരുന്നു

  • Share this:

കൊല്ലം: റിസർവ് വനത്തിനുള്ളിൽ കടന്ന് അനധികൃതമായി വീഡിയോ ചിത്രീകരിക്കുകയും ഡ്രോൺ പറത്തി ആനകളെ ഭയപ്പെടുത്തുകയും ചെയ്ത വ്ലോഗർക്കെതിരെ ശക്തമായ നടപടികളുമായി വനംവകുപ്പ്. അമല അനു എന്ന വ്ഗോലർക്കെതിരെ ഏഴു കേസുകളിലായി ജാമ്യമില്ലാ വകുപ്പുകൾ വനംവകുപ്പ് ചുമത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഒളിവിലുള്ള അമല അനു ഹാജരായില്ല. ഇതോടെയാണ് നടപടികൾ കർക്കശമാക്കാൻ വനംവകുപ്പ് നീക്കം തുടങ്ങിയത്. വനം വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്‌ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം ഏഴ് കേസുകളാണ് അമല അനുവിനെതിരെ എടുത്തിയിരിക്കുന്നത്. ഐപിസി, സിആര്‍പി,സി വകുപ്പുകള്‍ ചുമത്തിയുളള കേസുകളെക്കാള്‍ ഗുരുതരമായ വകുപ്പാണ് വനംവകുപ്പ് ചുമത്തിയത്.

എട്ടുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം ജില്ലയിലെ തെൻമലയ്ക്ക് സമീപം കഴുതുരുട്ടി മാമ്പഴത്തറയിലാണ് വീഡിയോ ചിത്രീകരണത്തിനായി അമലയും സംഘവും വന്നത്. ഡ്രോൺ ഉപയോഗിച്ചാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. ഇവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ റിസര്‍വ് വനത്തില്‍ പ്രവേശിപ്പിച്ചതിന് ബാലാവകാശ നിയമപ്രകാരവും അമലയ്ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

ഇവർ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങളിൽ കാട്ടാനകളെയും കാണാം. ഡ്രോണ്‍ കണ്ട് കാട്ടാന വിരണ്ട് ഓടുന്നതും വീഡിയോയിലുണ്ട്. അമലയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയും ചെയ്തിരുന്നു. കാട്ടാന ആക്രമിച്ചിരുന്നെങ്കില്‍ ഇവരുടെ ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് വനംവകുപ്പ് സംഭവത്തിൽ ഇടപെട്ടത്. ഉടൻ തന്നെ അമലയ്ക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.

Also Read- Suicide | ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; മനംനൊന്ത് യുവതി ജീവനൊടുക്കി

എന്നാൽ കേസ് വന്നതിന്റെ പിന്നാലെ അമലയുടെ ഫോൺ സ്വിച്ച് ഓഫായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വനംവകുപ്പ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് കൂടുതൽ ശക്തമായ വകുപ്പുകൾ അമല അനുവിനെതിരെ വനംവകുപ്പ് ചുമത്തിയത്. ഒളിവിലുള്ള അമലയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് കേരള പൊലീസിന്‍റെ സൈബർ സെൽ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. അമലയുടെയും സുഹൃത്തുക്കളുടെയും മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ അവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.

First published:

Tags: Drone, Forest department, Vlogger