HOME » NEWS » Crime » SEVEN INCLUDING A WOMAN HELD FOR ABDUCTION OF BOYFRIEND

യുവാവിനെ തട്ടിക്കൊണ്ടു പോയി വീട്ടുകാരിൽ നിന്ന് പണം തട്ടി; കാമുകിയും പിതാവും അടക്കം 7 പേർ അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടു പോയി വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം അതുപയോഗിച്ച് മകളുടെ വിവാഹം നടത്താനായിരുന്നു പദ്ധതി.

News18 Malayalam | news18-malayalam
Updated: November 3, 2020, 1:06 PM IST
യുവാവിനെ തട്ടിക്കൊണ്ടു പോയി വീട്ടുകാരിൽ നിന്ന് പണം തട്ടി; കാമുകിയും പിതാവും അടക്കം 7 പേർ അറസ്റ്റിൽ
Representative image.
  • Share this:
താനെ: കാമുകനായ യുവാവിനെ തട്ടിക്കൊണ്ടു പോയി വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്ത ഇരുപതുകാരിയും ബന്ധുക്കളും അറസ്റ്റിൽ. വാരണാസി സ്വദേശിനി നർഗീസ് ജാദവ് പിതാവ് മുഹമ്മദ് എന്നിവരടക്കം ഏഴു പേരാണ് അറസ്റ്റിലായത്. പ്രതികൾ നർഗീസിന്‍റെ കാമുകനായ അഭിഷേക് ഗുപ്ത (20) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും ഇയാളുടെ വീട്ടുകാരെ വിളിച്ച് നാലുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് താനെ എസിപി ജയന്ത് ബജ്ബലെ അറിയിച്ചത്.

Also Read-പീഡനശ്രമം പുറത്തു പറയാതിരിക്കാൻ 17കാരിയായ ബന്ധുവിനെ കൊലപ്പെടുത്തി; ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ

നർഗീസും അഭിഷേകും തമ്മിൽ കുറച്ചുനാളായി പ്രണയത്തിലായിരുന്നു. ഈയടുത്ത് ഒരു ഐടി കമ്പനിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് അഭിഷേക് താനെയിലേക്ക് മാറി. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം നർഗീസിന്‍റെ വീട്ടിലറിഞ്ഞു. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ച പിതാവ്, അഭിഷേകിനെ ഒരു പാഠം പഠിപ്പിക്കാനിറങ്ങുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയി വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം അതുപയോഗിച്ച് മകളുടെ വിവാഹം നടത്താനായിരുന്നു പദ്ധതി.

Also Read-മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണം; അൽ ഖ്വയിദാ ബന്ധമുള്ള അമ്പതിലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടു

ഇതിനായി നർഗീസുമൊത്ത് പിതാവ് മുംബൈയിലെത്തി. ഇവിടെ വന്നശേഷം അഭിഷേകിനെ ഫോണിൽ വിളിച്ച നർഗീസ്, വസായിലെ ഒരു ഭക്ഷണശാലയിലെത്താൻ ആവശ്യപ്പെട്ടു. കാമുകിയെ കാണാനായി യുവാവ് എത്തുകയും ചെയ്തു. ഇവിടെ വച്ച് പിതാവ് ഉൾപ്പെടെ പ്രതികളെല്ലാവരും ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറിനുള്ളിൽ വച്ച് മർദ്ദിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് വീട്ടില്‍ വിളിച്ച് നാലു ലക്ഷം രൂപ ആവശ്യപ്പെട്ടത്. എസിപി വ്യക്തമാക്കി.



സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതികളെല്ലാവരും അറസ്റ്റിലായത്.
Published by: Asha Sulfiker
First published: November 3, 2020, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories