• HOME
  • »
  • NEWS
  • »
  • crime
  • »
  • എന്തൊരു കോവിഡാണ്! വിനോദസഞ്ചാരകേന്ദ്രങ്ങളുടെ അവസ്ഥയറിയാൻ യാത്ര നടത്തിയ ഏഴംഗ സംഘം പിടിയിൽ

എന്തൊരു കോവിഡാണ്! വിനോദസഞ്ചാരകേന്ദ്രങ്ങളുടെ അവസ്ഥയറിയാൻ യാത്ര നടത്തിയ ഏഴംഗ സംഘം പിടിയിൽ

Violating Lock down | പൂട്ടിക്കിടക്കുന്ന ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഏഴംഗസംഘം ഹൈറേഞ്ചിലേക്ക് തിരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    നെടുങ്കണ്ടം: ഇടുക്കിയിൽ പൂട്ടിക്കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ അവസ്ഥയറിയാൻ യാത്രതിരിച്ച ഏഴംഗ സംഘം അറസ്റ്റിലായി. തൊടുപുഴ സ്വദേശികളായ യുവാക്കളെയാണ് രാമക്കൽമേട് വെച്ച് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. തൊടുപുഴ ശാസതാംപാറ പുളിംപറമ്പില്‍ ബിബിന്‍, കലയന്താനി ആനക്കല്ലുങ്കല്‍ അരുണ്‍, ഏഴല്ലൂര്‍ മഞ്ഞപ്പള്ളില്‍ ടോം, കലയന്താനി പുക്കോളയില്‍ വീട്ടില്‍ ജിതിന്‍, ഉടുമ്പന്നൂര്‍ പുല്ലായിക്കാട് അഫ്‌സല്‍, വെസ്റ്റ് കൊടികുന്നം കാട്ടുക്കാടത്ത് അമല്‍, ചേമ്പളം ഇല്ലിപ്പാലം പുത്തന്‍പറമ്പില്‍ അനീഷ് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം സ്വദേശിയായ സുഹൃത്തിന്റെ വീട്ടില്‍ ഈസ്റ്റര്‍ ആഘോഷിച്ചശേഷം ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം.

    ഏറെ പ്രചാരമുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്മിൻമാരാണ് ഇവർ. പൂട്ടിക്കിടക്കുന്ന ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഏഴംഗസംഘം ഹൈറേഞ്ചിലേക്ക് തിരിച്ചത്.
    You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
    ഈസ്റ്റർ ദിനത്തിൽ മൂന്നു ബൈക്കുകളിലായി ആറുപേർ ചേമ്പളം ഇല്ലിപ്പാലത്തെ സുഹൃത്തിന്‍റെ വീട്ടിൽ രാവിലെതന്നെ എത്തി. അവിടെനിന്ന് ഭക്ഷണം കഴിച്ചശേഷം വീഡിയോ ചിത്രീകരിക്കുന്നതിനായി 11 മണിയോടെ തൊട്ടടുത്തുള്ള രാമക്കൽമേട്ടിലേക്കു വരുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ചോദ്യചെയ്യലില്‍ നാടുചുറ്റുവാന്‍ എത്തിയതെന്ന് തെളിഞ്ഞതോടെ വാഹനങ്ങള്‍ പിടിച്ചെടുത്ത പൊലീസ് ഇവര്‍ക്കെതിരെ എപ്പിഡമിക് ഡീസീസ് ആക്ട് 2020 പ്രകാരം കേസ് എടുത്തു.
    Published by:Anuraj GR
    First published: