ചോരപ്പക നിലയ്ക്കാതെ തൃശൂർ; പത്ത് ദിവസത്തിനുള്ളിൽ ഏഴ് കൊലപാതകങ്ങൾ

ഇന്ന് പഴയന്നൂർ പട്ടിപ്പറമ്പിൽ കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു

News18 Malayalam
Updated: October 12, 2020, 4:06 PM IST
ചോരപ്പക നിലയ്ക്കാതെ തൃശൂർ; പത്ത് ദിവസത്തിനുള്ളിൽ ഏഴ് കൊലപാതകങ്ങൾ
News18 Malayalam
  • Share this:
പത്ത് ദിവസത്തിനുള്ളിൽ ഏഴ് കൊലപാതകങ്ങൾതൃശ്ശൂർ: നാടിനെ നടുക്കി തൃശ്ശൂർ ജില്ലയിൽ പത്ത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങൾ. അഞ്ചെണ്ണം തൃശ്ശൂർ റൂറലിലും രണ്ടെണ്ണം സിറ്റി ലിമിറ്റിലുമാണ്. ഇന്ന് പഴയന്നൂർ പട്ടിപ്പറമ്പിൽ കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു. പാലക്കാട് സ്വദേശി റഫീക്ക് (32 ) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂർ പാലക്കാട് അതിർത്തിയിലാണ് സംഭവം. പത്ത് ദിവസമായി ഇരുവരും പട്ടിപ്പറമ്പിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിഥിലിനെ കാറിലെത്തിയ അക്രമി സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തി. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിഥിലിനെ വിളിച്ചിറക്കിയാണ് വെട്ടിക്കൊന്നത്. മാങ്ങാട്ടുകര വഴിയമ്പലത്തിന് സമീപമായിരുന്നു സംഭവം.

Also Read തൃശ്ശൂരിനെ നടുക്കി ഒരാഴ്ചയ്ക്കിടെ അഞ്ച് കൊലപാതകങ്ങൾ; യുവാവിനെ കാറിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു 

കൊലയ്ക്ക് ശേഷം അക്രമിസംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ജൂലൈയില്‍ നടന്ന ആദര്‍ശ് കൊലക്കേസില്‍ എട്ടാം പ്രതിയാണ് നിഥില്‍. ആദര്‍ശും നിഥിലും അന്തിക്കാട് പോലീസ് സ്റ്റേഷനിലെ പല കേസുകളില്‍ പ്രതികളും റൗഡി ലിസ്റ്റില്‍ ഉള്ളവരുമായിരുന്നു. കൊലയാളി സംഘത്തിൽ പെട്ട രണ്ട് പേർ അറസ്റ്റിലായി. കൂടുതൽ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന അറുപതുകാരനും കഴിഞ്ഞ ദിവസം മരിച്ചു. ക്രിസ്റ്റഫ് നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശിയാണ് മരിച്ചത്. ബന്ധുവായ അക്ഷയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തു നായയെ പരിപാലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമായതെന്ന് പറയപ്പെടുന്നു.

Also read തൃശ്ശൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ മരണം ക്രൂര മർദ്ദനമേറ്റ് ; 40 പാടുകൾ, തലയിൽ ഗുരുതര ക്ഷതം

ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ്, കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്ന യുവ വനിതാ ഡോക്ടര്‍, ചേലക്കര എളനാട് പരോളിലിറങ്ങിയ പീഡനക്കേസ് പ്രതി എന്നിവരും ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലപ്പെട്ടത്. ഇതിന് പുറമെ കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീറിൻ്റെ മരണവും കൊലപാതകമാണെന്നാണ് വിലയിരുത്തൽ. മർദ്ദനമേറ്റാണ് ഷെമീർ മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
Published by: user_49
First published: October 12, 2020, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading