പൂനെ: മഹാരാഷ്ട്രയിൽ കുട്ടികൾ ഉണ്ടാകാനായി 28 വയസ്സുകാരിയെ മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു. കേസിൽ 7 പേർ അറസ്റ്റിൽ. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാപിതാക്കള്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദുർമന്ത്രവാദത്തിന്റെ പേരിൽ തനിക്ക് മാനസികവും ശാരീരികവുമായ ഉപദ്രവം ഏൽക്കേണ്ടി വന്നെന്നും യുവതി പരാതി നൽകി. പുനെയിലാണ് സംഭവം.
കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വർഷങ്ങളായി പൂജയും വഴിപാടുമായി കഴിയുകയായിരുന്നു ഇവർ. ഇതിന്റെ ഭാഗമായി നടന്ന ദുർമന്ത്രവാദത്തിലാണ് മനുഷ്യന്റെ എല്ല് പൊടിച്ച് വെള്ളത്തിൽ കലർത്തി യുവതിയെ നിർബന്ധിച്ച് കുടിപ്പിക്കാൻ ശ്രമിച്ചത്. അമാവാസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ദുർമന്ത്രവാദം നടത്തുകയായിരുന്നുവെന്ന് സിൻഹാദ് പൊലീസ് ഇൻസ്പെക്ടർ ജയന്ത് രാജ്കുമാർ പറഞ്ഞു. എല്ലുപൊടിയുടെ വെള്ളം കുടിക്കുന്നതു കൂടാതെ വെള്ളച്ചാട്ടത്തിൽ പോയി കുളിക്കണമെന്നും മന്ത്രവാദിനിയുടെ നിർദേശമുണ്ടായിരുന്നു.
ദുർമന്ത്രവാദം കൂടാതെ സ്ത്രീധനത്തിൻറെ പേരിൽ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിവരാനായി തന്നെ നിർബന്ധിച്ചുവെന്നും യുവതി പരാതി നൽകി. മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവുമാണ് ഏഴു പ്രതികള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.