• HOME
 • »
 • NEWS
 • »
 • crime
 • »
 • തൃശൂരിലെ ബാറിൽ യുവാവിനെ കുത്തിക്കൊന്നു; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ; ഏഴുപേർ അറസ്റ്റിൽ

തൃശൂരിലെ ബാറിൽ യുവാവിനെ കുത്തിക്കൊന്നു; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ; ഏഴുപേർ അറസ്റ്റിൽ

10 ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ ബാറിലെ ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിച്ചതോടെയാണ് ജീവനക്കാർ ക്വട്ടേഷൻ നൽകിയത്

 • Last Updated :
 • Share this:
  തൃശൂർ: ബാറിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ക്വട്ടേഷൻ സംഘം ഉൾപ്പടെ ഏഴുപേർ അറസ്റ്റിലായി. തളിക്കുളത്തെ ബാറിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സഭവം. ബാറുടമയോടുള്ള വൈരാഗ്യത്തിന് ബാറിലെ ജീവനക്കാരനാണ് ക്വട്ടേഷൻ നൽകിയത്. ബാറുടമയുടെ സഹായി പെരിഞ്ഞനം ചക്കരപ്പാടംസ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിച്ചതോടെയാണ് ക്വട്ടേഷൻ നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമൽ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു.

  ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് ബാറുടമ കൃഷ്ണരാജിനും സുഹൃത്തുക്കൾക്കുംനേരെ ആക്രമണമുണ്ടായത്. ബാറിലെ ബില്ലിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി ജീവനക്കാരും ബാറുടമയും തമ്മിൽ പ്രശ്നം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സംസാരിക്കാനായി കൃഷ്ണരാജ് വിളിച്ചുവരുത്തയതിനെ തുടർന്ന് ബൈജുവും സുഹൃത്ത് അനന്തുവും ബാറിലെത്തിയിരുന്നു. അതിനിടെയാണ് ഒരു ജീവനക്കാരൻ ഏൽപ്പിച്ച ക്വട്ടേഷൻ സംഘം മദ്യപിക്കാനെന്ന വ്യാജേന ബാറിലെത്തിയത്.

  ബാറുടമയും ജീവനക്കാരും തമ്മിൽ സംസാരിക്കുന്നതിനിടെ ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. കൃഷ്ണരാജിനെയും ബൈജുവിനെയും അനന്തുവിനെയും സംഘം കുത്തി പരിക്കേൽപ്പിച്ചു. എന്നാൽ ബൈജു സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൃഷ്ണരാജിന് ​ഗുരുതരമായി പരിക്കേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തു തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

  പത്തു ദിവസം മുമ്പ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് കൊലപാതകം ഉൾപ്പടെ അരങ്ങേറിയത്. ബില്ലിൽ കൃത്രിമം കാണിച്ചെന്ന പേരിൽ ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു.‌ ഇതേ തുടർന്ന് ജീവനക്കാരും ബാറുടമയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. ഇതോടെയാണ് ബൈജുവിനെയും അനന്തുവിനെയും ബാറുടമ വിളിച്ചുവരുത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  അട്ടപ്പാടിയിൽ പത്തംഗ സംഘത്തിൻ്റെ ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു

  അട്ടപ്പാടിയിൽ പത്തംഗ സംഘത്തിൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിഷോർ നേരത്തെ മരിച്ചിരുന്നു.

  തോക്കിടപാടിന് പണം വാങ്ങി കബളിപ്പിച്ചുവെന്നാരോപിച്ചാണ് കണ്ണൂർ സ്വദേശി വിനായകനെയും സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെയും പത്തംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. നന്ദകിഷോർ സംഭവം നടന്ന ജൂൺ 30 ന് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ വിനായകനെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും, പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് വിനായകൻ മരിച്ചത്.

  ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ വിപിൻ പ്രസാദ് എന്നയാളിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഇടനിലയായി നിന്നത് നന്ദകിഷോറാണ്. ഒരു മാസമായിട്ടും തോക്ക് കിട്ടാതെ വന്നതോടെ വിനായകനെയും നന്ദകിഷോറിനെയും നരസിമുക്കിലെ സ്വകാര്യ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി പ്രതികൾ ഭീകരമായി മർദ്ദിയ്ക്കുകയായിരുന്നു. കേസിൽ പ്രതികളായ പത്ത് പേരും റിമാന്റിലാണ്.

  Also Read- യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന കേസ്: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

  അട്ടപ്പാടി താവളം സ്വദേശി അനന്തു, കണ്ടിയൂർ സ്വദേശി ജോമോൻ, ജെല്ലിപ്പാറ സ്വദേശി  അഖിൽ, ദോണിഗുണ്ട് സ്വദേശി രാഹുൽ അഗളി സ്വദേശികളായ വിപിൻ പ്രസാദ്, ,  മാരി, രാജീവ്,  അഷറഫ്, സുനിൽ,  ചെർപ്പുളശ്ശേരി സ്വദേശി നാഫി എന്നിവരാണ് അറസ്റ്റിലായത്.

  നന്ദകിഷോറിൻ്റെ സുഹൃത്ത് വിനായകൻ ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിപിൻ പ്രസാദിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തോക്ക് കിട്ടാതെ വന്നതോടെ വിപിൻ പ്രസാദും സുഹൃത്തുക്കളും ജൂൺ 28 മുതൽ വിനായകനെ നരസിമുക്കിലെ തോട്ടത്തിലെത്തിച്ച് മർദ്ദിച്ചു. പിന്നീട് നന്ദകിഷോറിനെയും ഇവിടെയെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
  Published by:Anuraj GR
  First published: