• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏഴു കോഴികള്‍ കസ്റ്റഡിയിൽ; കോഴിപ്പോര് നടത്തിയ ഏഴു പേരും പാലക്കാട് പിടിയിൽ

ഏഴു കോഴികള്‍ കസ്റ്റഡിയിൽ; കോഴിപ്പോര് നടത്തിയ ഏഴു പേരും പാലക്കാട് പിടിയിൽ

പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനിൽ ലേലം ചെയ്ത് വിൽക്കും.

  • Share this:

    പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിൽ. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് പാലക്കാട് ചിറ്റൂർ പോലീസ് പിടികൂടിയത്. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.

    Also read-തൊണ്ടിമുതലായ പോരുകോഴികൾ അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിൽ; തീറ്റ നൽകി സംരക്ഷിച്ച് പൊലീസ്

    പിടിയിലായവരിൽ നിന്ന് ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനിൽ ലേലം ചെയ്ത് വിൽക്കും. കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്.

    Published by:Sarika KP
    First published: