കാസര്‍കോട് ഒരേ സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബേക്കല്‍, അമ്പലത്തറ സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
കുട്ടികള്‍ക്കായി സ്കൂളില്‍ നടത്തിയ കൗൺസിലിങ് ക്ലാസിനിടെയാണ് വിദ്യാര്‍ത്ഥനികള്‍ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
READ ALSO- Pocso case | പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍
കൗൺസിലിങ് ക്ലാസിനിടെ ഏതെങ്കിലും കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കുമെന്ന് ക്ലാസ് നടത്തിയ ഉദ്യോഗസ്ഥന് പറഞ്ഞപ്പോഴാണ് കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അയല്‍ക്കാരും അകന്ന ബന്ധുക്കളുമായ ആളുകള്‍ തങ്ങളെ പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
തൊടാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ സ്പര്‍ശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടികളുടെ മൊഴി. ലൈംഗീക പീഡനം നടന്നതായി മൊഴി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വി.പി വിപിന്‍, എ.എസ്. ഐ രാജീവന് എന്നിവര്‍ പറഞ്ഞു. സ്കൂളില്‍ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാര്‍ഥിനികളെ ഏഴ് വ്യത്യസ്ത സമയങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ബേക്കല്‍ പോലീസ് പറഞ്ഞു.
POCSO CASE | പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിന് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും ശിക്ഷ
കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തവും ഇരുപത് വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. തഴുത്തല ചേരിയില്‍ പുഞ്ചിരിച്ചിറ കോളനിയില്‍ സുനില്‍ ഭവനില്‍ സുനിലി (27) നാണ് കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2017 മാര്‍ച്ച് 17 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മൂമ്മയുടെ വീടിന് സമീപം തുണി അലക്കുകയായിരുന്ന പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.
READ ALSO- POCSO കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍
പട്ടികജാതി-വര്‍ഗ പീഡന നിയമപ്രകാരം ജീവപര്യന്തവും 50,000 രൂപയും പോക്സോ ആക്ടിലെ നാലാംവകുപ്പ് പ്രകാരം പത്തുവര്‍ഷം തടവും മൂന്നുലക്ഷംരൂപ പിഴയും പോക്സോ ആക്ടിലെ എട്ടാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 450 വകുപ്പ് പ്രകാരം ഏഴുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും ഒരുമാസവുംകൂടി തടവ് അനുഭവിക്കണം.
ആക്രമണത്തിനിടെ പെണ്‍കുട്ടി പ്രതിയെ കടിച്ച പല്ലുകളുടെ പാട് തിരുവനന്തപുരം ഡെന്റല്‍ കോളേജ് ഓര്ത്തോപതോളജി വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. എസ്.കെ.പദ്മകുമാര്‍ തിരിച്ചറിഞ്ഞതും പെണ്‍കുട്ടിയുടെ മൊഴിയും കുറ്റം സംശയാതീതമായി തെളിയാന്‍ സഹായകമായി. കൊട്ടിയം ഇന്‍സ്പെക്ടറായിരുന്ന അജയ്നാഥ് ആണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.