• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏഴുവയസ്സുകാരിയെ ബന്ധു പീഡിപ്പിച്ച സംഭവം: പോലീസ് അനാസ്ഥ വാര്‍ത്തയായി; പിന്നീലെ കീഴടങ്ങലും അറസ്റ്റും

ഏഴുവയസ്സുകാരിയെ ബന്ധു പീഡിപ്പിച്ച സംഭവം: പോലീസ് അനാസ്ഥ വാര്‍ത്തയായി; പിന്നീലെ കീഴടങ്ങലും അറസ്റ്റും

പ്രതിയെ അറസ്റ്റു ചെയ്യാതിരിക്കുന്നത് പോലീസ് അനാസ്ഥയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഒന്നരമാസത്തിന് ശേഷം പ്രതി പോലീസില്‍ കീഴടങ്ങി.  പെൺകുട്ടിയുടെ ബന്ധു മുഹമ്മദ് ജാസിം(19)ആണ് കീഴടങ്ങിയത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

പ്രതിയെ അറസ്റ്റു ചെയ്യാതിരിക്കുന്നത് പോലീസ് അനാസ്ഥയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാവ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.

ജുലൈ ഏഴിനാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. 14നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് ക്രയോണ്‍സ് ഉപയോഗിച്ച് പീഢനം നടത്തിയെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പീഡിപ്പിച്ചത് ജാസിമാണെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കുകയും ചെയ്തു.

പ്രതി നാട്ടിലുണ്ടായിട്ടും അറസ്റ്റ് നടക്കാതിരുന്നതിനെതിരെ ന്യൂസ് 18 നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനിടെ കേസ് പിന്‍വലിക്കുന്നതിനായി ഒത്തുതീര്‍പ്പിന് ശ്രമം നടന്നു.

പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ തീരുമാനം വരുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകുമെന്നുമായിരുന്നു കുന്ദമംഗലം പോലീസിന്റെ വിശദീകരണം. പോക്‌സോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നത് വരെ അറസ്റ്റ് വൈകിക്കുന്ന പോലീസ് നടപടിയും വിവാദമായിരുന്നു.
Published by:Naseeba TC
First published: