നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത് 20കാരനായ അയൽവാസി; മൃതദേഹത്തിനരികെ ചിപ്സും ബിസ്കറ്റും

    ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത് 20കാരനായ അയൽവാസി; മൃതദേഹത്തിനരികെ ചിപ്സും ബിസ്കറ്റും

    വൈകിട്ട് മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

    Rape

    Rape

    • Share this:
      ജയ്പുര്‍: ഏഴ് വയസ്സുകാരിയെ അയല്‍വാസിയായ 20കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ദിനേശ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് ദിനേശ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

      Also Read- വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സൗഹൃദത്തിലായി; നഗ്നത കാട്ടാൻ നിർബന്ധിച്ചു; വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

      വൈകിട്ട് മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.

      Also Read- കഞ്ചാവ്​ ഇടപാടിന്​ ശേഷം ലൈംഗിക ബന്ധത്തിന്​ ശ്രമം; തടഞ്ഞതോടെ പൊലീസിന്​ അറിയിച്ചു; ലഹരി ഇടപാടുകൾ പുറത്തായി

      അയല്‍ക്കാരനായ ദിനേശ് കഴിഞ്ഞദിവസം വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. തിരികെപോകുന്നതിന് മുമ്പ് വഴിയില്‍ തെരുവുനായ്ക്കളുണ്ടെന്നും തനിക്ക് പേടിയാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഏഴ് വയസ്സുകാരിയെയാണ് ഇയാളുടെ കൂടെ അയച്ചത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്തിയില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. പൊലീസിലും വിവരമറിയിച്ചു.

      Also Read- തലശേരി പീഡനം: പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേസെടുക്കും

      തിരച്ചിലിനിടെ രാത്രി വൈകി വീടിന് പുറകിലെ കൃഷിയിടത്തില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ചിപ്‌സിന്റെ പാക്കറ്റും ബിസ്‌ക്കറ്റുകളും ഉണ്ടായിരുന്നു. ഇതോടെ ദിനേശിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് നാല് കിലോമീറ്റര്‍ അകലെനിന്ന് മദ്യപിച്ച നിലയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

      Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

      പെണ്‍കുട്ടിയുടെ കൂടെ വീട്ടിലേക്ക് പോയ പ്രതി, ബിസ്‌ക്കറ്റും ചിപ്‌സും നല്‍കി കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും നാഗോര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
      Published by:Rajesh V
      First published:
      )}