• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

ബാലികയെ തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമം

news18
Updated: May 13, 2018, 2:00 AM IST
ബാലികയെ തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമം
news18
Updated: May 13, 2018, 2:00 AM IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം. പയ്യന്നൂര്‍ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ക്കും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന ഏഴ് വയസുകാരിയെ
വായ പൊത്തിപ്പിടിച്ച് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കരച്ചില്‍ കേട്ട് ഉണര്‍ന്ന മാതാപിതാക്കളാണ് കുട്ടിയെ രക്ഷിച്ചത്. ബഹളം കേട്ട് ഒപ്പമുണ്ടായിരുന്ന നാടോടികള്‍ ഇയാളെ തല്ലിയോടിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ പ്രതി മാതാപിതാക്കള്‍ക്ക് 50,000 രൂപയുടെ ചെക്ക് നല്‍കി.

ഈ ചെക്ക് ഉള്‍പ്പെടെ ഹാജരാക്കി ഇന്ന് മാതാപിതാക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
First published: May 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍