• HOME
  • »
  • NEWS
  • »
  • crime
  • »
  • SEVEN YEAR OLD GIRL WHO FOUND UNCONSCIOUS ALLEGEDLY GANGRAPED

കാണാതായ ഏഴ് വയസുകാരിയെ ബോധരഹിതയായി കണ്ടെത്തി; കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ്

കാണാതായ കുട്ടിയെ അടുത്തുള്ള വീടിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്

News18

News18

  • Last Updated :
  • Share this:
    മണിക്കൂറുകളായി കാണാതായ ഏഴ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയില്‍ ബുധന പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. രണ്ട് പേർ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

    കുട്ടിയെ മണിക്കൂറുകളായി കാണാതിരുന്നതോടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ അടുത്തുള്ള വീടിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിൽ കുട്ടിയെ രക്തത്തിൽ നിറഞ്ഞ് കണ്ടെത്തി.

    Also read പ്രണയത്തിന് എന്ത് കോവിഡ്; 'മാസ്ക്' കാലഘട്ടത്തിലെ പ്രണയവും ചുംബനവും ഇങ്ങനെയാണ്

    ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 ഡി (കൂട്ട ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) ആക്റ്റ് തുടങ്ങിയ വകുപ്പുകൾ ചേർത്ത് രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി സർക്കിൾ ഓഫീസർ (സിഒ) ഗിരിജ ശങ്കർ ത്രിപാഠി പറഞ്ഞു.

    പ്രായപൂർത്തിയാകാത്ത കുട്ടിയെ അടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി പ്രതികൾ ബലാത്സംഗം ചെയ്തുവെന്നും ബോധം നഷ്ടമായപ്പോൾ വീടിന്റെ മേൽക്കൂരയിൽ ഉപേക്ഷിച്ചു ഇവർ മുങ്ങുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
    Published by:user_49
    First published:
    )}