നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാരക മയക്കുമരുന്നായ MDMA വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പിടിയില്‍; പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിക്കും

  മാരക മയക്കുമരുന്നായ MDMA വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പിടിയില്‍; പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിക്കും

  ഹരിപ്പാട് ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട എംഡിഎംഎ(MDMA) വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പൊലീസ് പിടിയില്‍(Arrest). പൊലീസും നര്‍ക്കോട്ടിക് സെല്ലും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഹരിപ്പാട് മുതുകുളം അപ്‌സരസില്‍ പ്രണവ്(24), കൃഷ്ണപുരം തേജസില്‍ സജിന്‍(25), ചേപ്പാട് തട്ടശ്ശേരില്‍ ശ്രാവണ്‍(23), മുതുകുളം ഓയു നിവാസ് അക്ഷയ(24), ആറാട്ടുപുഴ ഉച്ചരിചിറയില്‍ സച്ചിന്‍(23), പള്ളിപ്പാട് മംഗലപ്പിള്ളിയില്‍ അര്‍ജുന്‍(23), മുതുകുളം പുത്തന്‍മഠത്തില്‍ രഘുരാമന്‍(24) എന്നിവരാണ് അറസ്റ്റിലായത്.

   ഹരിപ്പാട് ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിറന്നാള്‍ പാര്‍ട്ടി നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. 50 ഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

   ചോദ്യം ചെയ്യലില്‍ ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്നാണ് വാങ്ങുന്നതെന്ന് കണ്ടെത്തി. ഗ്രാമിന് 3000 മുതല്‍ 5000 വരെ രൂപയ്ക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

   മാസത്തില്‍ രണ്ടു മൂന്നു തവണ ബംഗളൂരുവില്‍ പോയി മയക്കുമരുന്നും കഞ്ചാവും നാട്ടിലെത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു. അതേസമയം അറസ്റ്റിലായ പ്രതികളുടെ ഫോണ്‍വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കും. മാരക ലഹരി മരുന്നു കച്ചവടം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

   പ്രതികളില്‍ നിന്ന് ലഹരി മരുന്ന് വാങ്ങി ഉപയോഗിച്ചവരെയും വില്‍ക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി സിഐ ബിജു വി നായര്‍ പറഞ്ഞു. ബംഗളൂരുവിലെ ലോബിക്കായി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

   Also Read-ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

   Gold Smuggling | അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വിമാന ജീവനക്കാരി പിടിയില്‍

   അടിവസ്ത്രത്തില്‍ സ്വര്‍ണം(Gold)  ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍(Arrest) ആയി. മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 354 വിമാനത്തിലെ ജീവനക്കാരിയെ ആണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്

   ഐ എക്‌സ് 354 വിമാനത്തിലെ ക്രൂ അംഗമായ ഇവര്‍ 2.4 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ആണ് കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണത്തിന് 2054 ഗ്രാം തൂക്കം വരും.

   Also Read-വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

   99 ലക്ഷം രൂപ ആണ് വിപണി മൂല്യം കണക്കാക്കുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കസ്റ്റംസ് കൂടുതല്‍ അന്വേഷണം തുടങ്ങി.
   Published by:Jayesh Krishnan
   First published:
   )}