നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Pocso Case | പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ

    Pocso Case | പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ

    അപരിചിതന്‍റെ ശബ്ദം കേട്ട് പെൺകുട്ടിയുടെ പിതാവ് മുകളിലത്തെ മുറിയിൽ എത്തി നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പത്തനംതിട്ട: സുഹൃത്ത് പീഡിപ്പിച്ചെന്ന പതിനാറ് വയസുകാരിയുടെ പരാതിയില്‍ പതിനേഴുകാരന്‍ അറസ്റ്റിലായി. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടർന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി.

      വീടിന്‍റെ മുകളിലുള്ള പെൺകുട്ടിയുടെ മുറിയിൽ കടന്നുകയറിയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അപരിചിതന്‍റെ ശബ്ദം കേട്ട് പെൺകുട്ടിയുടെ പിതാവ് മുകളിലത്തെ മുറിയിൽ എത്തി നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. തുടർന്ന് യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും, തള്ളിമാറ്റിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ എത്തി യുവാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്.

      ഒരേ സ്‌കൂളില്‍ പഠിക്കുന്ന പെൺകുട്ടിയും യുവാവും പരസ്പരം അറിയാവുന്നവരാണ്. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടേയും പിതാവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തി. പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതിനെ തുടർന്ന് പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. ഇതോടെ 17 കാരനെതിരെ പൊലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പ് ചേർത്ത് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. യുവാവിന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

      മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, ഒരാളെ കൊലപ്പെടുത്തി; സൈക്കോ കില്ലർ പിടിയിൽ

      ഗാന്ധിനഗർ: മൂന്നു പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഒരാളെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത സൈക്കോ കില്ലറെ പൊലീസ് പിടികൂടി. ഗുജറാത്ത് ഗാന്ധിനഗറിലെ സതേജ് പ്രദേശത്താണ് സംഭവം. മൊബൈലിൽ പോൺ സിനിമ കണ്ട ശേഷം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത വിജയ് താക്കൂർ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.

      Also Read- രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം

      ഗാന്ധിനഗറിൽ അഞ്ചു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് വിജയ് താക്കൂർ പിടിയിലായത്. ദീപാവലി ദിനത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജയ് താക്കൂറാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. തുടർന്ന് ഗാന്ധിനഗർ പോലീസ്, എൽസിബി, എസ്ഒജി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

      ഇയാളുടെ ചോദ്യം ചെയ്യലിൽ 5 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി കണ്ടെത്തി. കൂടാതെ മൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതായി സമ്മതിച്ചു. പ്രതിയുമായി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

      7 വയസ്സുള്ള മറ്റൊരു പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. ക്ലോലിലെ വഞ്ചസാദ ഗ്രാമവാസിയാണ് പ്രതി വിജയ് താക്കൂർ. കൂലി പണി ചെയ്യുന്ന പ്രതി വിവാഹിതനും ഇയാൾക്ക് ആറു വയസ്സുള്ള ഒരു മകളുമുണ്ട്.

      പ്രതി മൊബൈലിൽ നിരന്തരം പോൺ സിനിമകൾ കാണുകയും മദ്യപിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. പോൺ സിനിമകൾ കണ്ട ശേഷം പെൺകുട്ടികളെ ഇയാൾ ലക്ഷ്യം വയ്ക്കാറുണ്ടായിരുന്നു. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബൈക്കിലാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. അതിന് മുമ്പ് വീടിന് സമീപം മൊബൈൽ ഫോൺ ഉപയോഗിച്ച് കളിക്കുകയായിരുന്ന ഏഴുവയസ്സുകാരിയുടെ മൊബൈൽ ഫോൺ കൈക്കലാക്കി.

      മൊബൈൽ എടുക്കാൻ തിരിച്ച് ചോദിച്ച് വീട്ടിൽ എത്തിയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു. 3 വയസ്സുള്ള പെൺകുട്ടി കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതിയുടെ മാനസികാവസ്ഥ വളരെ വികലമാണ്, ദീപാവലി ദിനത്തിലും പുതുവത്സര ദിനത്തിലും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഗ്രാമത്തിൽ സംഘടിപ്പിച്ച ഗർബ കളിക്കാൻ പോകുകയും ചെയ്തു. സൈക്കോ റേപ്പിസ്റ്റ് വിജയ് താക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും നവംബർ 11 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു. മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. കൂടാതെ പ്രതി മറ്റൊരു പെൺകുട്ടിയെ ലക്ഷ്യം വച്ചിരിക്കാമെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
      Published by:Anuraj GR
      First published:
      )}