തിരുവനന്തപുരം: വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.
ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഗോപുവുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്നും പെൺകുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം രാത്രി രണ്ട് മണ്ക്ക് പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെയാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പെട്ടെന്ന തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.